Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ബി.എം.ഡബ്ല്യു എഫ് 450 ജി.എസ് സ്‌പോർട്സ് വേരിയന്റ് ഇന്ത്യയിൽ അവതരിപ്പിച്ചു; വില 5.90 ലക്ഷം

ബി.എം.ഡബ്ല്യു എഫ് 450 ജി.എസ് സ്‌പോർട്സ് വേരിയന്റ് ഇന്ത്യയിൽ അവതരിപ്പിച്ചു; വില 5.90 ലക്ഷം
മുംബൈ: പ്രമുഖ ജർമ്മൻ വാഹന നിർമ്മാതാക്കളായ ബി.എം.ഡബ്ല്യു മോട്ടോർറാഡ് തങ്ങളുടെ ഏറ്റവും പുതിയ മോട്ടോർസൈക്കിളായ 'എഫ് 450 ജി.എസ് സ്‌പോർട്ട്' (F 450 GS Sport) ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. 5.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില.

മറ്റു വേരിയന്റുകളിൽ നിന്ന് വ്യത്യസ്തമായി മികച്ച കൃത്യതയും നിയന്ത്രണവും ഉറപ്പുനൽകുന്ന 'സ്‌പോർട്ട് സസ്പെൻഷൻ' ആണ് ഇതിൽ നൽകിയിരിക്കുന്നത്. ക്ലച്ച് ഉപയോഗിക്കാതെ തന്നെ സുഗമമായി ഗിയർ മാറ്റാൻ സഹായിക്കുന്ന 'ഗിയർ ഷിഫ്റ്റ് അസിസ്റ്റന്റ് പ്രോ' (Gear Shift Assistant Pro) സവിശേഷത ഇതിൽ സ്റ്റാൻഡേർഡായി വരുന്നു. റെയിൻ, റോഡ്, എൻഡ്യൂറോ മോഡുകൾക്ക് പുറമേ ഓഫ്-റോഡിങ്ങിനായി 'എൻഡ്യൂറോ പ്രോ' എന്ന പ്രത്യേക റൈഡിങ് മോഡും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

'റേസിങ് റെഡ്' എന്ന ആകർഷകമായ നിറത്തിലാണ് സ്‌പോർട്ട് പതിപ്പ് ലഭ്യമാകുന്നത്. എക്സ് (X) ആകൃതിയിലുള്ള എൽ.ഇ.ഡി ഹെഡ്‌ലാമ്പ്, മുൻഭാഗത്തെ ബീക്ക് ഡിസൈൻ, റാലി വിൻഡ്‌സ്ക്രീൻ, ബ്ലാക്ക് ഹാൻഡ്‌ഗാർഡുകൾ, ഓഫ്-റോഡ് ഫുട്‌പെഗുകൾ എന്നിവയാണ് പ്രധാന ഡിസൈൻ സവിശേഷതകൾ.

420 സിസി ലിക്വിഡ്-കൂൾഡ് പാരലൽ ട്വിൻ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 8,750 ആർ.പി.എമ്മിൽ 48 ബി.എച്ച്.പി കരുത്തും 6,750 ആർ.പി.എമ്മിൽ 43 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന എൻജിൻ 6-സ്പീഡ് ട്രാൻസ്മിഷനുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. 178 കിലോഗ്രാമാണ് മോട്ടോർസൈക്കിളിന്റെ ഭാരം.

Related articles

See all
Popular News

യുകെ വിപണി കീഴടക്കാന്‍ മഹീന്ദ്ര: 3 ഇലക്ട്രിക് എസ്‌യുവികളുമായി ഇന്ത്യന്‍ വാഹന ഭീമന്‍ ബ്രിട്...

Popular News

കാർ പ്രേമികൾക്ക് ഈ ദീപാവലി കൂടുതല്‍ ആഘോഷമാക്കാം; 90,000 രൂപ വരെ ഇളവ്, നെക്‌സോണും കൈലാഖും അ...

Popular News

ഹാർലി ഡേവിഡ്‌സണിന്റെ പുതിയ ക്രൂയിസർ 'സ്പ്രിന്റ് 440' ഈ വർഷം അവസാനം വിപണിയിലേക്ക്; ചിത്രങ്ങ...

Popular News

തട്ടിപ്പല്ല സത്യം! ലാന്റ് റോവർ ഡിഫൻഡറിന് 34 ലക്ഷം രൂപ വരെ വില കുറഞ്ഞു

Save your stories

Sign in