Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എം.എല്‍.എസിലും ചരിത്രം കുറിച്ച് മെസി: തുടര്‍ച്ചയായ രണ്ടാം സീസണിലും ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി

എം.എല്‍.എസിലും ചരിത്രം കുറിച്ച് മെസി: തുടര്‍ച്ചയായ രണ്ടാം സീസണിലും ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി

മയാമി: മേജര്‍ ലീഗ് സോക്കറില്‍ (MLS) വീണ്ടും ചരിത്രം കുറിച്ച് അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസവും ഇന്റര്‍ മയാമി നായകനുമായ ലയണല്‍ മെസി. എം.എല്‍.എസില്‍ തുടര്‍ച്ചയായി രണ്ട് സീസണുകളില്‍ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം നേടുന്ന ആദ്യ താരമെന്ന അപൂര്‍വ്വ നേട്ടമാണ് 39-കാരനായ മെസി സ്വന്തമാക്കിയത്.

ഈ സീസണില്‍ കളിച്ച 31 മത്സരങ്ങളില്‍ നിന്ന് 26 ഗോളുകള്‍ അടിച്ചുകൂട്ടിയാണ് മെസി മികച്ച ഗോള്‍വേട്ടക്കാരനുള്ള പുരസ്‌കാരം കരസ്ഥമാക്കിയത്. കഴിഞ്ഞ സീസണിലും 29 ഗോളുകളോടെ മെസി തന്നെയായിരുന്നു ടോപ് സ്‌കോറര്‍. എഫ്.സി ഡാലസിന്റെ പീറ്റര്‍ മുസ (22 ഗോളുകള്‍), നാഷ്വില്‍ എസ്.സിയുടെ സാം സറിഡ്ജ് (21 ഗോളുകള്‍) എന്നിവരെ പിന്നിലാക്കിയാണ് മെസി ഇത്തവണ ഒന്നാമതെത്തിയത്.

ഇതോടെ എം.എല്‍.എസ് ചരിത്രത്തില്‍ തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ 25-ല്‍ അധികം ഗോളുകള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും മെസി സ്വന്തമാക്കി. കഴിഞ്ഞ രണ്ട് സീസണുകളിലുമായി മയാമിക്കായി താരം 55 ഗോളുകളാണ് അടിച്ചുകൂട്ടിയത്. ഈ വര്‍ഷം തന്റെ 21 വര്‍ഷം നീണ്ട അന്താരാഷ്ട്ര ഫുട്‌ബോള്‍ കരിയറിനോട് വിടപറഞ്ഞെങ്കിലും, ക്ലബ് ഫുട്‌ബോളില്‍ തുടരാനാണ് മെസിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബറില്‍ ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ താരം നീട്ടിയിരുന്നു.

റെഗുലര്‍ സീസണ്‍ പൂര്‍ത്തിയായപ്പോള്‍ ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ രണ്ടാം സ്ഥാനത്താണ് ഇന്റര്‍ മയാമി. നവംബര്‍ 19-ന് ആരംഭിക്കുന്ന എം.എല്‍.എസ് കപ്പ് പ്ലേ ഓഫ് പോരാട്ടത്തില്‍ കൊളംബസ് ക്രൂവാണ് ഇന്റര്‍ മയാമിയുടെ എതിരാളികള്‍.

Related articles

See all
Popular News

'ചക് ദേ ഇന്ത്യ' പരിശീലകൻ ഗുര്‍ദിയാല്‍ സിങ് അന്തരിച്ചു

Popular News

മഴ കളിച്ചു, ഇന്ത്യ ജയിച്ചു! DLS നിയമപ്രകാരം ന്യൂസിലൻഡിനെ നാലു റൺസിന് തോൽപ്പിച്ച് രണ്ടാം ഏക...

Popular News

ഗുര്‍നൂര്‍ ബ്രാറിന് 4 വിക്കറ്റ്; കിവീസിനെ 134 റണ്‍സിന് എറിഞ്ഞൊതുക്കി ഇന്ത്യന്‍ ബൗളര്‍മാർ

Popular News

ഷമിയുടെ ടെസ്റ്റ് വിരമിക്കല്‍: സെലക്ടര്‍മാരെ വിമര്‍ശിച്ച് രവി ശാസ്ത്രി

Save your stories

Sign in