ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് ചരിത്രത്തിലാദ്യമായി കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണം നേടിത്തന്ന പരിശീലകന്‍ ഗുര്‍ദിയാല്‍ സിങ് ഭാംഗു (86) കാനഡയില്‍ അന്തരിച്ചു.
2002-ല്‍ മാഞ്ചെസ്റ്ററില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് ഇന്ത്യയുടെ വിഖ്യാതമായ കിരീടനേട്ടം. സുരാജ് ലതാ ദേവി നയിച്ച ഇന്ത്യന്‍ സംഘം, കലാശപ്പോരാട്ടത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ 3-2 എന്ന സ്‌കോറിനാണ് കീഴടക്കിയത്. ഗുര്‍ദിയാല്‍ സിങ്ങിന്റെ മികച്ച പരിശീലന തന്ത്രങ്ങളാണ് അന്ന് ഇന്ത്യക്ക് സ്വര്‍ണ്ണക്കിരീടം സമ്മാനിച്ചത്. കായികരംഗത്തെ മികച്ച സംഭാവനകള്‍ക്ക് രാജ്യം അദ്ദേഹത്തിന് ദ്രോണാചാര്യ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്.
ഇന്ത്യന്‍ കായിക ചരിത്രത്തിലെ ഈ ഇതിഹാസ വിജയം പശ്ചാത്തലമാക്കിയാണ് 2007-ല്‍ ഷാരൂഖ് ഖാന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രം 'ചക് ദേ! ഇന്ത്യ' നിര്‍മ്മിക്കപ്പെട്ടത്.
'ചക് ദേ ഇന്ത്യ' പരിശീലകൻ ഗുര്‍ദിയാല്‍ സിങ് അന്തരിച്ചു