Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മനസാക്ഷിയെ ഞെട്ടിച്ച ആലുവ ബലാത്സംഗ കൊലപാതകം; അതിവേഗം വിചാരണ, ചര്‍ച്ചയായി കോടതിവിധി

മനസാക്ഷിയെ ഞെട്ടിച്ച ആലുവ ബലാത്സംഗ കൊലപാതകം; അതിവേഗം വിചാരണ, ചര്‍ച്ചയായി കോടതിവിധി
കേരളത്തിലെ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരകൊലപാതകത്തിലാണിപ്പോള്‍ എറണാകുളം പോക്‌സോ കോടതി വധശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്. സംഭവം നടന്ന് മൂന്നര മാസത്തിനുള്ളില്‍ അതിവേഗത്തിലാണ് വിചാരണ ഉള്‍പ്പെടെ പൂര്‍ത്തിയാക്കി ശിക്ഷാ വിധി വരുന്നത്. സംസ്ഥാനത്തെ കോടതികളില്‍ നിരവധി പോക്‌സോ കേസുകള്‍ കെട്ടികിടക്കുമ്പോഴാണ് ആലുവ കേസിലെ വേഗത്തിലെ വിധി ചര്‍ച്ചയാകുന്നത്. ഇക്കഴിഞ്ഞ ജൂലൈ 28നാണ് കേരളത്തെ നടുക്കിയ ക്രൂര കൊലപാതകം ആലുവ മാര്‍ക്കറ്റിന് സമീപം നടന്നത്. ആലുവ കേസ് നാള്‍ വഴി 2023 ജൂലായ് 28 വൈകുന്നേരം മൂന്ന് മണി വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതാവുന്നു. വൈകിട്ട് 3.30 ആലുവയില്‍ ബസ് ഇറങ്ങിയ പ്രതി അസ്ഫാക് ആലം കുട്ടിയുമായി മാര്‍ക്കറ്റിന്റെ ഒഴിഞ്ഞ ഭാഗത്തേക്ക് പോകുന്നു വൈകിട്ട് 3.45 കുട്ടിയെ കാണാനില്ലെന്നറിഞ്ഞ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം തുടങ്ങി അഞ്ചുമണിക്ക് പൊലീസ് കുട്ടിയുടെ വീട്ടിലെത്തി. സമീപത്തെ സിസിടിവി ക്യാമറയില്‍ പരിശോധന തുടങ്ങി 5.30ന് കൃത്യം നടത്തിയ ശേഷം മൃതദേഹം പെരിയാറിന്റെ തീരത്ത് ഒളിപ്പിച്ച പ്രതി തിരികെ ആലുവ നഗരത്തിലേക്ക് രാത്രി 9 മണിക്ക് പ്രതിയെ പൊലീസ് തിരിച്ചറിയുന്നു. മദ്യ ലഹരിയിലായ അസ്ഫാക് ആലത്തെ പിടികൂടി ജൂലായ് 29, ശനിയാഴ്ച രാവിലെ 11ന് ആലുവ മാര്‍ക്കറ്റിന് പിറകില്‍ കുറ്റിക്കാട്ടില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു ജൂലായ് 30 ഞായറാഴ്ച പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു ഓഗസ്റ്റ് 1, ചൊവ്വാഴ്ച തിരിച്ചറിയല്‍ പരേഡില്‍ പ്രതിയെ ദൃക്‌സാക്ഷികള്‍ തിരിച്ചറിഞ്ഞു ഓഗസ്റ്റ് 3, വ്യാഴാഴ്ച. പ്രതിയുമായി ആലുവ മാര്‍ക്കറ്റ് പരിസരത്ത് പൊലീസ് തെളിവെടുപ്പ് ഓഗസ്റ്റ് 6, ഞായറാഴ്ച പ്രതിയുമായി കുട്ടിയുടെ വീട്ടിലും ആലുവ മാര്‍ക്കറ്റിലും തെളിവെടുപ്പ്, വൈകാരികമായി പ്രതികരിച്ച് കുടുംബവും നാട്ടുകാരും സെപ്തംബര്‍ 1 വെള്ളിയാഴ്ച കൊല നടന്ന് 35 ആം ദിവസം പൊലീസ് എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ 645 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു ഒക്ടോബര്‍ 4, ബുധനാഴ്ച കേസില്‍ വിചാരണ തുടങ്ങി, പ്രതിക്കെതിരെ 16 കുറ്റങ്ങള്‍ നവംബര്‍ 4 ശനിയാഴ്ച പ്രതി കുറ്റക്കാരനെന്ന് കോടതി നവംബര്‍ 14, ഇന്ന് കേസില്‍ അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ച് കോടതി  

Related articles

See all
Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Save your stories

Sign in