Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Trending News

ഇന്ത്യന്‍ ടെക് മേഖലയ്ക്ക് അഭിമാനമായി രാജയുടെ കാല്‍സി 3 കാല്‍ക്കുലേറ്റര്‍

ഇന്ത്യന്‍ ടെക് മേഖലയ്ക്ക് അഭിമാനമായി രാജയുടെ കാല്‍സി 3 കാല്‍ക്കുലേറ്റര്‍

Calzy 3 Calculator App

ആപ്പിളിന്റെ ഈ വർഷത്തെ ഡിസൈൻ അവാർഡ് ഇന്ത്യക്കാരന്. വിജയരാമന്റെ 'കാൽസി 3' എന്ന കാൽക്കുലേറ്റര്‍ ആപ്പിനാണ് അവാർഡ് ലഭിച്ചത്. ഇന്ത്യൻ ടെക്‌നോളജി മേഖലയ്ക്ക് ഒന്നടങ്കം അഭിമാനമായിരിക്കുകയാണ് രാജാ വിജയരാമൻ എന്ന തമിഴ്‌നാട്ടുകാരൻ. വാപ്പിൾ സ്റ്റഫ് എന്ന സ്വന്തം സ്ഥാപനത്തിന്റെ പേരിലാണ് രാജ ഈ ആപ്ലിക്കേഷൻ പുറത്തിറക്കിയത്. പുതുമയുള്ള നിരവധി ഫീച്ചറുകളുള്ള 'കാൽസി 3' ആപ്പ് ആരെയും ആകർഷിക്കുന്ന തരത്തിലാണ് രാജ രൂപകൽപന ചെയ്തിരിക്കുന്നത്.

രാജാ വിജയരാമൻ

ഡ്രാഗ് ആന്റ് ഡ്രോപ്പ് ഫീച്ചറാണ് കാൽസി 3 ആപ്പിന്റെ പ്രധാന സവിശേഷത. കണക്ക് കൂട്ടി കിട്ടുന്ന ഉത്തരങ്ങൾ ലോംഗ് പ്രസ് ചെയ്ത് മുകളിലേക്ക് നീക്കി ബുക്ക്മാർക്ക് ചെയ്തുവെക്കാനും, പിന്നീട് ആ അക്കങ്ങൾ ഡ്രാഗ് ചെയ്ത് വീണ്ടും ഗണിതക്രിയകൾ ചെയ്യാനും കാൽസിയിൽ സാധിക്കും. ഒപ്പംതന്നെ ചെയ്ത ഗണിത ക്രിയകൾ എന്തെല്ലാമെന്ന് കാണാനുള്ള എക്സ്പ്രഷൻ വ്യൂ, സയന്റിഫിക് കാൽക്കുലേറ്റർ എന്നീ സംവിധാനങ്ങളും കാൽസി 3 കാൽക്കുലേറ്ററിനുണ്ട്. 159 രൂപ വിലയുള്ള  കാൽസി 3 ആപ്ലിക്കേഷൻ ഐഓഎസ് പതിപ്പിൽ മാത്രമേ ലഭ്യമാവുകയുള്ളൂ. 2014 ലാണ് രാജാ വിജയരാമൻ ആദ്യമായി ഈ ആപ്ലിക്കേഷൻ പുറത്തിറക്കിയത്. അതിൽ നിന്നും വലിയ മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

Related articles

See all
Popular News

Galaxy S26 വാങ്ങാൻ ഇനി 20,000 രൂപ അധികം; ഇന്ത്യയിൽ സാംസങ് ഫോണുകൾക്ക് വില വർധന

Popular News

ജെമിനിയും അതിരുവിട്ടോ? സുരക്ഷാപരിശോധനയ്ക്കിടെ വെബ്സൈറ്റുകളിൽ കടന്നുകയറിയെന്ന് റിപ്പോർട്ട്

Popular News

ലുക്കിലും ടെക്കിലും മാസ്സ് കളക്ഷൻ! പുതിയ ഐഫോൺ 18 പ്രോ മാക്സ് സ്വന്തമാക്കി മെഗാസ്റ്റാർ മമ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...