ന്യൂഡൽഹി: ഇന്ത്യയിലെ അക്കാദമിക് ഗവേഷകർക്ക് ഒരു വർഷത്തേക്ക് ചാറ്റ് ജി.പി.ടി. പ്ലസ് (ChatGPT Plus) സൗജന്യമായി നൽകുമെന്ന് ഓപ്പൺ എ.ഐ. (OpenAI) പ്രഖ്യാപിച്ചു. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശാസ്ത്രം, ഗണിതശാസ്ത്രം, എൻജിനിയറിങ് എന്നീ മേഖലകളിലെ ഗവേഷകർക്കും പോസ്റ്റ്ഡോക്ടറൽ ഗവേഷകർക്കുമാണ് ഈ സുവർണ്ണാവസരം ലഭിക്കുക.
ഓപ്പൺ എ.ഐ.യുടെ ഔദ്യോഗിക റിസർച്ചർ ആക്സസ് പോർട്ടൽ (Researcher Access Portal) വഴി നവംബർ 30 മുതൽ അപേക്ഷകൾ സമർപ്പിക്കാം. ആദ്യം അപേക്ഷിക്കുന്നവർക്ക് മുൻഗണന (First-come, first-served) എന്ന ക്രമത്തിലായിരിക്കും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക.
ഒരു ഗ്രാന്റ് ലഭിക്കുന്നതിലൂടെ അപേക്ഷകനൊപ്പം മറ്റ് രണ്ട് സഹപ്രവർത്തകർക്ക് കൂടി ഈ പ്രീമിയം സൗകര്യം സൗജന്യമായി ഉപയോഗിക്കാൻ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്. അക്കാദമിക് ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഓപ്പൺ എ.ഐ. ആഗോളതലത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യയിലും ഈ ആനുകൂല്യം ലഭ്യമാക്കുന്നത്.
ഇന്ത്യയിലെ ഗവേഷകർക്ക് സന്തോഷവാർത്ത: ഒരു വർഷത്തേക്ക് ചാറ്റ് ജിപിടി പ്ലസ് സൗജന്യമായി നൽകാൻ ഓപ്പൺ എഐ; അപേക്ഷ നവംബർ 30 മുതൽ