മോദിയുടെ പ്രസംഗം രാജ്യത്തിന്‍റെ പ്രധാനമന്ത്രിയുടേതല്ല, ആർ.എസ്.എസ് പ്രചാരകന്‍റേത് : എ.കെ ആന്‍റണി

Jaihind News Bureau
Sunday, December 22, 2019

പൗരത്വ നിയമം സംബന്ധിച്ച് ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നരേന്ദ്ര മോദി നടത്തിയ പ്രസംഗം രാജ്യത്തിന്‍റെ പ്രധാനമന്ത്രിയുടേതല്ല, ആർ.എസ്.എസ് പ്രചാരകന്‍റേതാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്‍റണി. പൗരത്വ ഭേദഗതി നിയമം രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്നും എ.കെ ആന്‍റണി പറഞ്ഞു.

ബഹുസ്വരതയും നാനാത്വത്തില്‍ ഏകത്വവുമാണ് നമ്മുടെ രാജ്യത്തിന്‍റെ മുഖമുദ്ര. ഇതിന് തുരങ്കം വെക്കാന്‍ മാത്രമേ പൗരത്വ നിയമം കൊണ്ട് സാധിക്കുകയുള്ളൂ. രാജ്യത്തെ ഭിന്നിപ്പിക്കുന്നതാണ് വിനാശകരമായ ഈ നിയമം. അതുകൊണ്ടുതന്നെ എത്രയും വേഗം പൗരത്വ നിയമം പിന്‍വലിക്കുന്നതാണ് കേന്ദ്ര സർക്കാരിനും രാജ്യത്തിനും നല്ലതെന്നും എ.കെ ആന്‍റണി പറഞ്ഞു. ശക്തമായ പ്രക്ഷോഭങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും അദ്ദേഹം ജയ്ഹിന്ദ് ന്യൂസിനോട് പ്രതികരിച്ചു.