ചിറയിന്‍കീഴില്‍ വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന എട്ടു വയസ്സുകാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

Jaihind News Bureau
Thursday, April 23, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം.തിരുവനന്തപുരം ചിറയിന്‍കീഴില്‍ എട്ടു വയസ്സുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം ചിറയിന്‍കീഴ് അഴൂരിലാണ് സംഭവം. മൂലയില്‍ വീട്ടില്‍ ദിലീപ് അനു ദമ്പതികളുടെ മകന്‍ ദിക്ഷലാണ് മരിച്ചത്. ഉറങ്ങുന്നതിനിടയില്‍ വീട്ടിനുള്ളില്‍ വച്ചാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്.

പുലര്‍ച്ചെ നാലുമണിയോടെയാണ് പാമ്പുകടിയേറ്റ വിവരം അറിയുന്നത്. ഉടന്‍ ചിറയന്‍കീഴ് താലൂക്ക് ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും കുട്ടിയെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വീട്ടില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. തൃശൂരില്‍ പാമ്പ് കടിയേറ്റ് കുട്ടി മരിച്ചതിന് പിന്നാലെയാണ് മറ്റൊരു ദാരുണ ദുരന്തം കൂടി സംസ്ഥാനത്തുണ്ടായത്.