
കോഴിക്കോട്: തിരുവള്ളൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടില്‍ രാത്രിയില്‍ പോലീസ് അതിക്രമം നടത്തിയതായി പരാതി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തിരുവള്ളൂര്‍ സിദ്ദീഖിന്റെ വീട്ടിലാണ് പോലീസ് പരിശോധന നടത്തിയത്.
പ്രസവിച്ചു കിടക്കുന്ന സ്ത്രീയുടെ മുറിയില്‍ വരെ പോലീസ് കയറി പരിശോധന നടത്തിയെന്ന് വീട്ടുകാര്‍ ആരോപിച്ചു. സിദ്ദീഖിന്റെ വീട്ടിലെ പോലീസ് നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് സംഘടിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായതോടെ പോലീസ് പരിശോധന പാതിവഴിയില്‍ നിര്‍ത്തി മടങ്ങുകയായിരുന്നു.
സംഭവത്തില്‍ പോലീസിനെതിരെ വ്യാപക പ്രതിഷേധമാണ് പ്രാദേശികമായി ഉയരുന്നത്.