ശബരിമലയില്‍ ഹാന്‍സുമായി കെ സുരേന്ദ്രന്‍ ? ; സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

Jaihind Webdesk
Friday, October 18, 2019

കോന്നിയിലെ ബി.ജെ.പി സ്ഥാനാർത്ഥി കെ സുരേന്ദ്രന്‍ സിഗററ്റ് വലിക്കുന്നതെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. ശബരിമലയിൽ നിരോധിത ലഹരി വസ്തു ഉപയോഗിക്കുന്ന സുരേന്ദ്രന്‍റേതെന്ന് കരുതുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‍ ചർച്ചയാകുന്നത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ബി.ജെ.പി കോന്നി സ്ഥാനാർത്ഥി കൂടിയായ സുരേന്ദ്രന് തലവേദനയായി മാറിയിരിക്കുകയാണ് പുതിയ വിവാദം.

ശബരിമലയിൽ ആചാരണ സംരക്ഷണത്തിന് തയാറെടുക്കുന്ന ബി.ജെ.പി കോന്നി സ്ഥാനാർത്ഥി കെ സുരേന്ദ്രന്‍റേതെന്ന് കരുതുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചര്‍ച്ചാവിഷയമാകുന്നത്. സ്വാമി അയ്യപ്പൻ പാതയിൽ നിരോധിത ലഹരി വസ്തു ഉപയോഗിക്കുന്ന ദൃശ്യങ്ങൾ ആണ് പുറത്തു വന്നത്. രാത്രി പാതയോരത്തിരുന്ന് അയ്യപ്പന്മാരുടെ കണ്ണിൽ പെടാതെ ഹാൻസ് ചുണ്ടിനിടയിൽ തിരുകുന്നത് ദൃശ്യങ്ങളില്‍ കാണാം.

ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിവാദപുരുഷന്‍ സുരേന്ദ്രനാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ശബരിമല വിഷയത്തോടുള്ള ബി.ജെ.പിയുടെ നിലപാടിലെ പൊള്ളത്തരം വെളിവാക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങളെന്നും ആക്ഷേപമുയരുന്നു. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ ദൃശ്യത്തിന്‍റെ ആധികാരികത സംബന്ധിച്ച് വ്യക്തമല്ല.