പിന്തുണച്ച മുഖ്യമന്ത്രിക്ക് ഉപകാര സ്മരണ; മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങളെ പുകഴ്ത്തി കെ.സുരേന്ദ്രന്‍

Jaihind News Bureau
Saturday, April 11, 2020

ലോക് ഡൗൺ ലംഘിച്ച് യാത്രചെയ്ത കെ.സുരേന്ദ്രനെ പിന്തുണച്ച മുഖ്യമന്ത്രിക്ക് കെ.സുരേന്ദ്രന്‍റെ ഉപകാര സ്മരണ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പുകഴ്ത്തിയാണ് കഴിഞ്ഞ ദിവസം കെ.സുരേന്ദ്രൻ മുഖ്യമന്ത്രിക്ക് നന്ദി പ്രകടിപ്പിച്ചത്.

സിപിഎമ്മിനും ബിജെപിക്കും കൈകോർക്കാതെ നിവർത്തില്ലെന്നാണ് രാഷ്ട്രീയ ആക്ഷേപം. കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിനും കൊടുക്കൽ വാങ്ങലിന് നല്ല ബന്ധം ആവശ്യമാണ്. അതിന്‍റെ ഉപകാരസ്മരണ കാണിക്കണം. അതാണ് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനം കണ്ടത്. ലോക്ഡൗൺ നിർദ്ദേശങ്ങൾ നിലനിൽക്കെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കോഴിക്കോട്മുതൽ തിരുവനന്തപുരം വരെ യാത്ര നടത്തിരുന്നു. എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരുക എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം തളളിക്കൊണ്ടാണ് ബിജെപി സംസ്ഥാന നേതാവിന്‍റെ യാത്ര.

സംഭവം വിവാദമായപ്പോൾ ന്യായീകരണവുമായി മുഖ്യന്ത്രി പിണറായി വിജയൻ രംഗത്ത് എത്തി. ഒരു പാർട്ടിയുടെ പ്രധാന നേതാവാണ് അദ്ദേഹമെന്നും പൊതുപ്രവർത്തകരുടെ ചിലപ്പോഴുള്ള ഇങ്ങനെയുള്ള യാത്ര നിഷിദ്ധമല്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം

നിയമം ലംഘിച്ചുവെന്ന് സമ്മതിച്ച സുരേന്ദ്രന് മഖ്യന്ത്രിയുടെ പിന്തുണ കിട്ടിയതോടെ ആശ്വാസമായി. തിരിച്ച് സുരേന്ദ്രന്‍റെ വക നന്ദിപ്രകടനം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പുകത്തി കെ.സുരേന്ദ്രൻ കഴിഞ്ഞ ദിവസം വാർത്താസമ്മേളനവും നടത്തി

പൊതുപ്രവർത്തകർക്ക് യാത്ര ആകാം എന്നു പറഞ്ഞ മുഖ്യമന്ത്രി ഇടുക്കിയിലെ പൊതുപ്രവർത്തകനെ അധിക്ഷേപിച്ചത് വിമർശനമായിരുന്നു. രോഗത്തിന്‍റെ സംശയം പറഞ്ഞതുമുതൽ വീടിന് പുറത്ത് ഇറങ്ങിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ അധിക്ഷേപം വേദനിപ്പിച്ചുവെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. എന്തായാലും പ്രതിപക്ഷത്തെ കടുത്ത ഭാഷയിൽ വിമർശിക്കുന്ന മുഖ്യമന്ത്രിക്ക സമീപകാലത്ത് ബിജെപി പിന്തുണക്കേണ്ട സാഹചര്യമാണ്. പൗരത്വ ബില്ലിലെ വിവാദങ്ങളിൽ ഗവർണറെ പിന്തുണച്ചതും ഇപ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷനെ അനുകൂലിക്കുന്നിതിനും പിന്നിൽ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്ന് വിമർശനമുണ്ട്.