കോടിയേരിയുടെ രാജി മുഖ്യമന്ത്രിക്കുള്ള സന്ദേശമെന്ന് ഷാഫി പറമ്പിൽ എംഎൽഎ

Jaihind News Bureau
Friday, November 13, 2020

കോടിയേരിയുടെ രാജി മുഖ്യമന്ത്രിക്കുള്ള സന്ദേശമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. ആരോഗ്യ പ്രശ്നമുള്ളത് കൊണ്ട് മാറി നിൽക്കുന്നതാണെന്ന് വിശ്വസിക്കുന്നില്ല. കോടിയേരിയുടെ രാഷ്ട്രീയ ആരോഗ്യത്തേക്കാൾ മോശം പിണറായിയുടേതാണ്. മുഖ്യമന്ത്രി മാറാതെ മുഖം രക്ഷിക്കാനാവില്ല. ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് മുഖ്യമന്ത്രിയാണ്. കോടിയേരി മാറി നിന്നത് മുഖ്യമന്ത്രിക്ക് സമ്മർദ്ദമേറുമെന്നും ഷാഫി പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു