അധികാരം ജനങ്ങൾ നൽകുന്നത്, ജയം കൊണ്ട് അവരെ വിഭജിക്കരുത് ; ജയ് ശ്രീറാമില്‍ ബിജെപിയോട് ഷാഫി പറമ്പിൽ

Jaihind News Bureau
Saturday, December 19, 2020

പാലക്കാട്  : ജയ് ശ്രീറാം ബാനർ വിവാദത്തിന്‍റെ പേരിൽ പാലക്കാടിന്‍റെ ഐക്യത്തെ തകർക്കാൻ ആരും ശ്രമിക്കരുതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. അധികാരം ജനങ്ങൾ നൽകുന്നതാണ്. ജയം കൊണ്ട് അവരെ വിഭജിക്കരുത്. വിഭാഗീയ അജണ്ട നടപ്പാക്കാൻ ബിജെപി ശ്രമിക്കരുത്. ഭഗവാൻ ശ്രീരാമനോടുള്ള ബിജെപിയുടെ സ്നേഹം കൊണ്ടാണിതെന്ന് കരുതുന്നില്ലെന്നും ഷാഫി പറമ്പിൽ പാലക്കാട് പറഞ്ഞു.