പെരിയ : സുപ്രീംകോടതി വിധി സർക്കാറിനേറ്റ ചെകിട്ടത്തടിയെന്ന് ഷാഫി പറമ്പിൽ

Jaihind News Bureau
Tuesday, December 1, 2020

പെരിയ ഇരട്ട കൊലപാതക കേസ് സിബിഐക്ക് വിട്ട സുപ്രീംകോടതി വിധി സർക്കാറിനേറ്റ ചെകിട്ടത്തടിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംഎൽഎ. സർക്കാർ ക്രിമിനലുകളുടെ വിശ്വസ്ത സ്ഥാപനമായി മാറി. കേസ് അട്ടിമറിക്കാൻ തുടക്കം മുതൽ മുഖ്യമന്ത്രി നേരിട്ടാണ് നേതൃത്വം നൽകിയിരുന്നത്. കേസിന്‍റെ ആവശ്യത്തിനായി മുഖ്യമന്ത്രിയും സർക്കാരും ചെലവഴിച്ച നികുതിപ്പണം തിരിച്ചടയ്ക്കണം. മുഖ്യമന്ത്രിയും സിപിഎമ്മും സംഭവത്തിൽ ഉന്നതർ കുടുങ്ങുമോ എന്ന് ഭയപ്പെടുന്നുവെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ ഷാഫി പറഞ്ഞു