ഭൂപതിവ് ചട്ട ഭേദഗതി : സുപ്രീംകോടതി വിധി സർക്കാരിനുള്ള തിരിച്ചടി: പി.ജെ.ജോസഫ്

Jaihind News Bureau
Thursday, November 19, 2020

ഭൂമി പതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യാതെ ഒളിച്ചുകളി നടത്തിയ സർക്കാരിനുള്ള തിരിച്ചടിയാണ് സുപ്രീംകോടതി ഉത്തരവെന്ന് കേരളാ കോൺഗ്രസ്സ് വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ. ഇടുക്കി ജില്ലയ്ക്ക് മാത്രമായി നിയമം നടപ്പിലാവില്ലെന്നും, ഇനിയെങ്കിലും സർക്കാർ തെറ്റുതിരുത്തുവാൻ തയ്യാറാകണമെന്നും പി.ജെ.ജോസഫ് തൊടുപുഴയിൽ പറഞ്ഞു.

20l8 – ഓഗസ്റ്റിൽ ഇടുക്കി ജില്ലയ്ക്ക് മാത്രമായി നിർമാണ നിരോധന ഉത്തരവ് പുറപ്പെടുവിച്ചതു മുതലുള്ള തർക്കങ്ങൾക്കാണ് പരിസമാപ്തി ആയത്. കേരളത്തിലെ 13 ജില്ലകൾക്കുമുള്ള അവകാശം ഇടുക്കിയിലെ കർഷകർക്ക് നിഷേധിക്കുന്നത് നീതിയല്ലെന്നാണ് സുപ്രീംകോടതി വിധി.

ജനങ്ങളോട് വിശ്വാസ വഞ്ചന കാണിച്ച ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പിൽ നിലംപരിശാകുമെന്നും പി.ജെ.ജോസഫ് പറഞ്ഞു. സുപ്രീംകോടതി വിധിയിൽ സന്തോഷസൂചകമായി മാധ്യമ പ്രവർത്തകർക്ക് കേക്ക് മുറിച്ച് നൽകിയാണ് ഇടുക്കി പ്രസ് ക്ലബ്ബിൽ നടന്ന പത്ര സമ്മേളനം ജോസഫ് അവസാനിപ്പിച്ചത്