പെരിയ ഇരട്ടക്കൊലപാതക കേസ് ഇന്ന് സുപ്രീംകോടതിയിൽ; സിബിഐ അന്വേഷണത്തിന് എതിരായ സംസ്ഥാന സർക്കാരിന്‍റെ ഹർജി പരിഗണിക്കും; കേസിൽ സിബിഐ നിലപാട് നിർണായകം

Jaihind News Bureau
Tuesday, November 17, 2020

പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അന്വേഷണം സംബന്ധിച്ച് സീൽവെച്ച കവറിൽ ഒരു റിപ്പോർട്ട് സിബിഐ സുപ്രീംകോടതിയിൽ നൽകിയിട്ടുണ്ട്. അന്വേഷവുമായി മുന്നോട്ടുപോകുന്നതിന് സർക്കാരിന്‍റെ ഭാഗത്തുനിന്ന് യാതൊരു സഹകരണവും ഇല്ല, കേസ് ഡയറി ഉൾപ്പടെയുള്ള രേഖകൾ കൈമാറിയില്ല തുടങ്ങിയ വിവരങ്ങൾ ഈ റിപ്പോർട്ടിൽ ഉണ്ട്. സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സിബിഐ നിലപാട് തന്നെയാകും കേസിൽ നിർണായകം.