പെരിയ കേസ് : ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു

Jaihind News Bureau
Monday, October 26, 2020

പെരിയ കേസില്‍ ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. നാളെയോ മറ്റന്നാളോ പരിഗണിക്കണമെന്ന് കക്ഷികൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മാറ്റിവെച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള സംസ്ഥാന സർക്കാരിന്‍റെ ഹർജിയാണ് സുപ്രീംകോടതിയുടെ മുന്നിലുളത്. വിഷയത്തിൽ സിബിഐയുടെ നിലപാട് സുപ്രീംകോടതി തേടിയിരുന്നെങ്കിലും ഇതുവരെയും സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ല. ഇന്ന് കേസ് പരിഗണിച്ചപ്പോൾ സിബിഐക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തക്ക് ഹാജരാകാനായില്ല. സിബിഐ ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ലെന്ന് നിലപാട് സംസ്ഥാന സർക്കാർ ആവർത്തിച്ചു. എന്നാൽ, സിബിഐയുടെ നിലപാട് അറിയാതെ വ്യക്തത വരുത്താനാവില്ലെന്ന് ജസ്റ്റിസ് എൽ നാഗേശ്വർ റാവു അധ്യക്ഷനായ
ബഞ്ച് ഇന്നും നിരീക്ഷിച്ചു.