തെരഞ്ഞെടുപ്പിലെ യുവജന പ്രാതിനിധ്യം പൊതുവികാരം ; യൂത്ത് കോൺഗ്രസ്‌ തനിച്ച് മത്സരിക്കുമെന്ന വാർത്ത നിഷേധിച്ച് ഷാഫി പറമ്പിൽ

Jaihind News Bureau
Monday, January 4, 2021

 

പാലക്കാട് : യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിലെ പ്രമേയത്തിൽ സംഘടന തനിച്ച് മത്സരിക്കും എന്ന മാധ്യമവാർത്തകൾ നിഷേധിച്ച്  സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിൽ എംഎൽഎ. നിയമസഭാ തെരഞ്ഞെടുപ്പിൽ യുവജനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നാണ്  പൊതുവികാരം. പുതുമുഖങ്ങൾക്കും യുവാക്കൾക്കും പ്രാതിനിധ്യം നൽകണമെന്നാണ് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യം നേതൃത്വത്തെ അറിയിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.