ജലീല്‍ നിയമലംഘനങ്ങളുടെ കവചമാക്കി ഖുര്‍ആനെ മാറ്റി ; ഭരണഘടനയോടും ജനങ്ങളോടുമുള്ള അനീതിയെന്ന് ഷാഫി പറമ്പിൽ

Jaihind News Bureau
Saturday, September 5, 2020

 

മലപ്പുറം: നിയമലംഘനങ്ങളുടെ കവചമാക്കി മന്ത്രി കെ.ടി ജലീല്‍ ഖുര്‍ആനെ മാറ്റിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിൽ എംഎൽഎ. ഭരണഘടനയോടും ജനങ്ങളോടുമുള്ള അനീതിയാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.  കെ. ടി. ജലീലിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട്  യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി അധ്യാപക ദിനത്തിൽ നടത്തിയ ചട്ടം പഠിപ്പിക്കൽ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെഞ്ഞാറമൂട് കൊലപാതകവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഡിസിസി പുറത്തുവിട്ട ദൃശ്യങ്ങളില്‍ ഉള്ള മുഴുവൻ ആളുകളും എന്തുകൊണ്ട് പ്രതി ചേർക്കപ്പെട്ടില്ലെന്നും കൊലപാതകം സംബന്ധിച്ച് പൊലീസ് പലതും മറച്ചുവെയ്ക്കുകയാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

 

https://youtu.be/SHZ3ymoNZt0