പാലക്കാട് ദുരഭിമാനക്കൊല : പൊലീസ് വീഴ്ച പരിശോധിക്കണം; കേസ് പ്രത്യേക സംഘം അന്വേഷിക്കണം : ഷാഫി പറമ്പിൽ

Jaihind News Bureau
Saturday, December 26, 2020

 

പാലക്കാട് : പാലക്കാട്  ദുരഭിമാനക്കൊലയില്‍ പൊലീസിന്‍റെ വീഴ്ച പരിശോധിക്കണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ. കേസ് പ്രത്യേക സംഘം അന്വേഷിക്കണം.  വീഴ്ച വരുത്തിയവർ തന്നെ കേസ് അന്വേഷിക്കരുത്. കേരളത്തിൽ ഇത്തരത്തിലുള്ള കൊലപാതകങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവ സ്ഥലവും ബന്ധുക്കളെയും സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.