മുഖ്യമന്ത്രി പ്രചാരണത്തില്‍ നിന്ന് ഒളിച്ചോടി ; സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കം : രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, December 12, 2020

 

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ ചോദ്യംചെയ്യലിന് ഹാജരാകുന്നില്ല. സ്വര്‍ണ്ണക്കടത്തില്‍ 4 മന്ത്രിമാര്‍ക്ക് ബന്ധമുണ്ടെന്ന മാധ്യമവാര്‍ത്ത ശരിയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രി യുദ്ധമുന്നണിയില്‍ നിന്ന് ഒളിച്ചോടി. പഞ്ചായത്തുകളെ ദുര്‍ബലപ്പെടുത്തിയ സര്‍ക്കാരിനെതിരെ ജനവികാരമുണ്ടാകുമെന്നും അദ്ദേഹം കാസര്‍കോട് മാധ്യമങ്ങളോട് പറഞ്ഞു.