കേന്ദ്ര ബജറ്റ് നിരാശാജനകം; കേരളത്തിന്‍റെ അടിയന്തരമായ ആവശ്യങ്ങൾ ബജറ്റിൽ പരാമർശിച്ചില്ല : രമേശ് ചെന്നിത്തല

Jaihind News Bureau
Monday, February 1, 2021

കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാം സ്വകാര്യവത്കരിക്കുകയാണ്. കേരളത്തിലെ ജനങ്ങളുടെ അടിയന്തരമായ ആവശ്യങ്ങൾ ബജറ്റിൽ പരാമർശിച്ചില്ല. കർഷകർക്കോ, സാധാരണക്കാർക്കോ പ്രതീക്ഷ നൽകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇല്ല.
തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രഖ്യാപനം മാത്രമാണ് ബജറ്റിലുള്ളത്. ബംഗാളിലും കേരളത്തിലും തെരഞ്ഞെടുപ്പുള്ളതുകൊണ്ട് അതിനു വേണ്ടിയുള്ള പടക്കം മാത്രമാണിതെന്നും രമേശ് ചെന്നിത്തല തൃക്കരിപ്പൂരിൽ പറഞ്ഞു.