ചേർത്തലയില്‍ ഹാന്‍സ് വേട്ട ; മൂവായിരത്തോളം പായ്ക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തു

Jaihind News Bureau
Saturday, February 8, 2020

ആലപ്പുഴ : ചേർത്തലയിൽ ഹാൻസ് വേട്ട. റെയ്ഡില്‍ മൂവായിരത്തോളം ഹാൻസ് പായ്ക്കറ്റുകള്‍ പൊലീസ് പിടിച്ചെടുത്തു. ചേർത്തല മരുത്തോർവട്ടം ടാഗോർ സ്കൂളിന് സമീപത്തുള്ള വീട്ടിൽ നിന്നുമാണ് മാരാരിക്കുളം പോലീസ് മൂന്ന് ചാക്ക് ഹാൻസ് പിടിച്ചെടുത്തത്.

സംഭവുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥനായ കാർത്തികേയനെ (50) പൊലീസ് കസ്റ്റഡിയിലെടുത്തു. വീടിനോട് ചേർന്നുള്ള ഷെഡ്ഡിലാണ് നിരവധി ചാക്കുകളിലായി ഹാൻസ് സൂക്ഷിച്ചിരുന്നത്. ഇവിടെ ഹാൻസ് വിൽക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് മാരാരിക്കുളം സി.ഐയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് റെയ്ഡ് നടത്തി പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്.