മോദി സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയം ലോക്സഭയില്‍

Jaihind News Bureau
Friday, July 20, 2018

മോദി സർക്കാരിനെതിരായ അവിശ്വാസ പ്രമേയം ലോക്‌സഭയിൽ അവതരിപ്പിച്ചു. പെരുകുന്ന കർഷക ആത്മഹത്യ, ബാങ്കിംഗ് മേഖലയിലെ തകർച്ച, സ്ത്രീകൾക്കും ദളിതർക്കും നേരെയുള്ള ആക്രമണങ്ങൾ, ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നിഷേധിച്ച വിഷയം എന്നിവ ഉന്നയിച്ച് വിവിധ പ്രതിപക്ഷകക്ഷികൾ നൽകിയ നോട്ടീസുകളുടെ അടിസ്ഥാനത്തിലാണ് അവിശ്വാസപ്രമേയം അവിശ്വാസപ്രമേയം ചർച്ചയ്‌ക്കെടുത്തത്.

വോട്ടെടുപ്പിൽ നിന്ന് ശിവസേന വിട്ട് നില്‍ക്കും. അതേസമയം ബിജു ജനതാദൾ അംഗങ്ങൾ ഇറങ്ങിപ്പോയി. ആന്ധ്രയെ കേന്ദ്രസർക്കാർ വഞ്ചിച്ചെന്ന് ടി.ഡി.പി ആരോപിച്ചു. വോട്ടെടുപ്പ് വൈകിട്ട് നടക്കും. സഭാ നടപടികൾ പുരോഗമിക്കുന്നു.