നിതിൻ രാജിന്റെ മരണം: പ്രതി ഡോ. റാം മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ; തലശേരി കോടതി ജാമ്യം തള്ളിയതിന് പിന്നാലെ നീക്കം

Jaihind News Bureau
Wednesday, April 29, 2026

 

അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ നിതിന്‍ രാജിന്റെ മരണത്തിൽ പ്രതി ഡോ. എന്‍.കെ. റാം മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. നിതിന്‍ രാജിനോട് മുന്‍വൈരാഗ്യം ഇല്ലെന്നും ലോണ്‍ ആപ്പ് വായ്പ്പയുമായി തനിക്ക് ബന്ധമില്ലെന്നുമാണ് ഡോ. എന്‍.കെ. റാം ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിൽ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് കേസിലെ പ്രതിയായ റാമിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തലശേരി അഡീഷണൽ സെഷൻസ് കോടതി തള്ളിയത്. ഇതിനുപിന്നാലെയാണ് റാം ഹൈക്കോടതിയെ സമീപിച്ചത്.