
ബെംഗളൂരു: കര്‍ണാടകയിലെ രാംനഗരയില്‍ പിക്കപ്പ് വാന്‍ ഡിവൈഡറില്‍ ഇടിച്ച് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി സുബില്‍ പി.ടി. (37), വയനാട് സ്വദേശി അജിത്ത് (36) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ബെംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടസ്ഥലത്ത് വെച്ച് തന്നെ ഇരുവരും മരണപ്പെട്ടിരുന്നു. മൃതദേഹങ്ങള്‍ നിലവില്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
സംഭവത്തില്‍ കര്‍ണാടക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. വിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും രാംനഗരയിലേക്ക് തിരിച്ചിട്ടുണ്ട്.