മിൽമ പാൽ വില ലിറ്ററിന് 4 രൂപ കൂടും; അന്തിമ തീരുമാനത്തിനായി ബോർഡ് യോഗം ഇന്ന്

Jaihind News Bureau
Wednesday, April 29, 2026

 

സംസ്ഥാനത്ത് മിൽമ പാൽ വില കൂടും. പാൽവില കൂട്ടുവാൻ സർക്കാർ പച്ചക്കൊടി കാട്ടിയതോടെ
ഇന്ന് ചേരുന്ന മിൽമ ബോർഡ് ഒഫ് ഡയറക്ടറ്റേഴ്‌സ് യോഗം.ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും.ലിറ്ററിന് നാലു രൂപ വരെ വർദ്ധിക്കുവാനാണ് സാധ്യത.നാലു രൂപ മുതൽ 6 രൂപ വരെയുള്ള വർദ്ധനവാണ് മിൽമ ആവശ്യപ്പെട്ടിരുന്നത്.
പാലിന്റെ വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് മിൽമ ആവശ്യപ്പെട്ടിരുന്നു.തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് സർക്കാർ ഈ ആവശ്യം മാറ്റിവയ്ക്കുകയായിരുന്നു.തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ വില വർദ്ധിപ്പിക്കുവാൻ തീരുമാനിച്ചാലും ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകുവാൻ സാധ്യതയില്ല.