നടിയെ ആക്രമിച്ച കേസ്; വിചാരണയ്ക്ക് വനിതാജഡ്ജിയെ നിയമിക്കണമെന്ന് സര്‍ക്കാര്‍

Jaihind News Bureau
Monday, July 23, 2018

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയമിക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പ്രത്യേക കോടതി വേണമെന്ന നിലപാടും സർക്കാർ കോടതിയെ അറിയിച്ചു. വിചാരണ വൈകിപ്പിക്കാനുള്ള ശ്രമമാണ് നടൻ ദിലീപ് നടത്തുന്നതെന്നും സർക്കാർ വ്യക്തമാക്കി.