റോഡുകളുടെ ശോച്യാവസ്ഥയില്‍ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം : ‘ഇത്തരം റോഡുകളിലാണ് സ്ത്രീകളോട് രാത്രി ഇറങ്ങി നടക്കാന്‍ സർക്കാര്‍ ആവശ്യപ്പെടുന്നത്’

Jaihind News Bureau
Friday, January 31, 2020

കൊച്ചി : സംസ്ഥാനത്തെ റോഡുകളുടെ മോശം അവസ്ഥയില്‍ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. റോഡുകളുടെ മോശം അവസ്ഥയ്ക്ക് കാരണം ഉദ്യോഗസ്ഥരാണെന്ന് കോടതി പറഞ്ഞു. ഇത്തരം റോഡുകളിലാണ് സ്ത്രീകളോട് രാത്രി ഇറങ്ങി നടക്കാൻ സർക്കാർ ആവശ്യപ്പെടുന്നത്. റോഡപകടങ്ങളുടെ നഷ്ടപരിഹാരം ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണമെന്നും കോടതി പറഞ്ഞു. റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച പരാതികളിലാണ് കോടതി സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയത്.