‘അവരുടെ സഹായം വേണ്ട കാലം കഴിഞ്ഞു’; ആർഎസ്എസിനെ തള്ളി ബിജെപി ദേശീയ അധ്യക്ഷന്‍

Jaihind Webdesk
Saturday, May 18, 2024

 

ന്യൂഡല്‍ഹി: ആർഎസ്എസിനെ തള്ളി ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദ. ആർഎസ്എസിന്‍റെ സഹായം വേണ്ട കാലം കഴിഞ്ഞുവെന്നും ബിജെപി വളർന്ന് ശക്തി പ്രാപിച്ചുവെന്നും ജെ.പി. നദ്ദ പ്രതികരിച്ചു. ആർഎസ്എസിന്‍റെ സഹായത്തോടെ നിലനിന്ന സാഹചര്യത്തിൽ നിന്ന് ബിജെപി മുന്നോട്ടുപോയെന്നും പാർട്ടി ദേശീയ അധ്യക്ഷൻ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ആർഎസ്എസിന്‍റെ സഹായം ആവശ്യമായിരുന്ന കാലത്തിൽ നിന്ന് പാർട്ടി വളർന്നു. ഇപ്പോൾ സ്വയം പ്രാപ്തിയുണ്ട് എന്നാണ് ജെ.പി. നദ്ദയുടെ പരാമർശം. ‘ഇന്ത്യൻ എക്സ്പ്രസി’ന് നൽകിയ അഭിമുഖത്തിലാണ് നദ്ദയുടെ പരാമർശം. ആർഎസ്എസിനെ തള്ളുകയാണ് ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദ. ആർഎസ്എസിന്‍റെ സഹായത്തോടെ നിലനിന്ന സാഹചര്യത്തിൽ നിന്ന് ബിജെപി മുന്നോട്ടുപോയെന്നും പാർട്ടി ദേശീയ അധ്യക്ഷൻ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ആർഎസ്എസ് ആശയങ്ങളിൽ നിന്ന് മോദിയും അമിത് ഷായും അടക്കമുള്ള നേതാക്കൾ അകലുന്നതായി കടുത്ത ആർഎസ്എസ് അനുഭാവികൾ വിമർശനമുന്നയിക്കുന്ന സാഹചര്യത്തിലാണ് ജെ.പി. നദ്ദയുടെ പ്രതികരണം. ഇന്ന് ബിജെപി ശേഷിയുള്ളവരാണെന്നും നദ്ദ അഭിമുഖത്തിൽ പറയുന്നുണ്ട്. അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്തുനിന്ന് ബിജെപിയിലെ ആർഎസ്എസ് സാന്നിധ്യം എങ്ങനെയാണ് മാറിയത് എന്ന ചോദ്യത്തിനായിരുന്നു നദ്ദയുടെ മറുപടി.

മഥുരയിലും കാശിയിലും ക്ഷേത്രങ്ങൾ നിർമിക്കാനുള്ള പദ്ധതി ബിജെപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം മോദി സർക്കാരിന്‍റെ കാലത്ത് ബിജെപി, ആർഎസ്എസ് നയങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതായും അതിന്‍റെ ആശയങ്ങൾ നടപ്പാക്കാൻ പരിശ്രമിക്കുന്നില്ലെന്നും ആർഎസ്എസിനോട് ചേർന്നുനിൽക്കുന്നവരും തീവ്ര ഹിന്ദുത്വവാദികളും വിമർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ജെ.പി. നദ്ദയുടെ പ്രതികരണം.