നടിയെ ആക്രമിച്ച കേസിൽ വിചാരണ ആരംഭിക്കുന്ന തീയതി കോടതി ഇന്ന് തീരുമാനിക്കും

Jaihind News Bureau
Tuesday, January 7, 2020

നടിയെ ആക്രമിച്ച കേസിൽ വിചാരണ ആരംഭിക്കുന്ന തീയതി കോടതി ഇന്ന് തീരുമാനിക്കും. ഈ മാസം 29 ന് വിചാരണ ആരംഭിക്കാനാണ് സാധ്യതയെന്നറിയുന്നു. കൂടാതെ പ്രതികൾക്ക് സമൻസ് അയക്കുന്ന തീയതിയും ഇന്ന് തീരുമാനിക്കും. നടൻ ദിലീപ് അടക്കമുള്ളവർക്കെതിരായ കുറ്റപത്രം ഇന്നലെ പ്രത്യേക സിബിഐ കോടതിയിൽ വായിച്ചു കേൾപ്പിച്ചു. എന്നാൽ ദിലീപ് ഉൾപ്പടെയുള്ള കേസിലെ 10 പ്രതികളും കുറ്റം നിഷേധിച്ചിട്ടുണ്ട്. കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്.