നടിയെ ആക്രമിച്ച കേസിൽ ദിലീപടക്കമുള്ള 10 പേരും പ്രതികൾ തന്നെയെന്ന് കോടതി; വിചാരണ ഈ മാസം 29 മുതൽ

Jaihind News Bureau
Monday, January 6, 2020

നടിയെ ആക്രമിച്ച കേസിൽ പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി. ദിലീപടക്കമുള്ള 10 പേരും കേസിൽ പ്രതികൾ തന്നെയെന്ന് വിചാരണ കോടതി. കുറ്റപത്രം പ്രതികളെ വായിച്ചു കേൾപ്പിച്ചു. കേസിൽ ഈ മാസം 29 മുതൽ വിചാരണ ആരംഭിക്കും. അതേസമയം പോലീസ് ചുമത്തിയ കുറ്റം ദിലീപ് നിഷേധിച്ചു. വിടുതൽ ഹർജി തള്ളിയ വിധിക്കെതിരെ ഉടൻ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നടിയെ അക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപ്. അടച്ചിട്ട മുറിയിലായിരുന്നു നടപടികൾ.