നടൻ ദിലീപ് സമർപ്പിച്ച വിടുതൽ ഹർജി യിൽ പ്രത്യേക കോടതി വിധി ഇന്ന്

Jaihind News Bureau
Saturday, January 4, 2020

Dileep-Actor

നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന ആവശ്യപ്പെട്ട് കൊണ്ട് നടൻ ദിലീപ് സമർപ്പിച്ച വിടുതൽ ഹർജി യിൽ പ്രത്യേക കോടതി ഇന്ന് വിധി പറയും. നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ കണ്ടതിനു ശേഷമാണ് ദിലീപ് ഹർജി നൽകിയത്. നിലവിലെ കുറ്റ പത്രത്തിൽ തന്നെ വിചാരണ ചെയ്യാനുള്ള തെളിവുകൾ ഇല്ലെന്നാണ് ദിലീപിന്‍റെ വാദം. എന്നാൽ ദിലീപിന് വിടുതൽ നൽകരുതെന്നും വിചാരണ നടത്താൻ പര്യാപ്തമായ തെളിവുകൾ ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.