നടിയെ ആക്രമിച്ച കേസ് : വിചാരണ നിർത്തിവയ്ക്കണമെന്ന ദിലീപിന്‍റെ ആവശ്യം തള്ളി സുപ്രീംകോടതി

Jaihind News Bureau
Friday, January 17, 2020

നടിയെ ആക്രമിച്ച കേസിൽ വിചാരണ നിർത്തിവയ്ക്കണമെന്ന ദിലീപിന്‍റെ ആവശ്യം തള്ളി സുപ്രീംകോടതി. ദിലീപിന്‍റെ ക്രോസ് വിസ്താരം ഒഴികെ വിചാരണയുമായി മുന്നോട്ട് പോകാൻ കോടതി അനുമതി നൽകി. ദിലീപിന്‍റെ ക്രോസ് വിസ്താരം ഫോറൻസിക് റിപ്പോർട്ട് വന്ന ശേഷം നടക്കും. ജനുവരി 30ന് വിചാരണ ആരംഭിക്കാൻ ഇരിക്കെയാണ് ഇത് നീട്ടാൻ ലക്ഷ്യമിട്ട് ദിലീപ് സുപ്രീംകോടതിയെ സമീപ്പിച്ചത്. നടിയെ അക്രമിക്കുന്ന ദൃശ്യങ്ങൾ പരിശോധനയ്ക്ക് സെൻട്രൽ ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. ലാബ് അധികൃതർക്ക് നൽകിയ ചോദ്യങ്ങൾക്ക് മറുപടി ലഭിക്കാൻ സമയം എടുക്കും. ഇതിന്‍റെ ഫലം ലഭിക്കും വരെ വിചാരണ നിർത്തി വെക്കണം എന്ന് ആയിരുന്നു ദിലീപിന്‍റെ ആവശ്യം. ഈ ആവശ്യമാണ് കോടതി തള്ളിയത്.