ദൃശ്യം : ദിലീപ് വീണ്ടും ഹര്‍ജി നല്‍കി; ഒറ്റക്ക് ദൃശ്യങ്ങള്‍ കണ്ട് പരിശോധിക്കണമെന്ന് ആവശ്യം

Jaihind News Bureau
Thursday, December 19, 2019

Dileep-SupremeCourt

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച്‌ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ഇന്ന് പരിശോധിക്കാം എന്നിരിക്കെ ദിലീപ് വീണ്ടും ഹര്‍ജി നല്‍കി. തനിക്ക് ഒറ്റക്ക് ദൃശ്യങ്ങള്‍ കണ്ട് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപിന്‍റെ ഹര്‍ജി.

കൊച്ചിയിലെ പ്രത്യേക കോടതിയില്‍ രാവിലെ പതിനൊന്നരയ്ക്ക് പ്രതികളെ ഒരുമിച്ച്‌ ദൃശ്യങ്ങള്‍ കാണിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.