സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടം, മുഖ്യമന്ത്രിക്ക് വിദേശപര്യടനം; ക്ലിഫ് ഹൗസിന് മുന്നില്‍ കോലം കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

Jaihind Webdesk
Saturday, May 18, 2024

 

തിരുവനന്തപുരം: ലഹരി ഗുണ്ടാ മാഫിയ സംഘങ്ങൾ സംസ്ഥാനത്ത് അഴിഞ്ഞാടിയപ്പോൾ ഊരുചുറ്റിയ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തി. പ്രവർത്തകർ ക്ലിഫ് ഹൗസിനു മുന്നിൽ വെച്ച് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. രാജ്ഭവനു സമീപത്തു നിന്നും ആരംഭിച്ച മാർച്ച് ദേവസ്വം ബോർഡ് ജംഗ്ഷനിൽ പോലീസ് തടഞ്ഞു. തുടർന്ന് പ്രതിഷേധ പരിപാടി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് നേമം ഷജീർ ഉദ്ഘാടനം ചെയ്തു.