തൊഴിലില്ലായ്മയ്‌ക്കെതിരെ ഷൂ പോളിഷ് ചെയ്ത് പ്രതിഷേധം

Jaihind Webdesk
Thursday, March 7, 2019

നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ വേറിട്ടൊരു പ്രതിഷേധവുമായി എന്‍.എസ്.യു.ഐ. തൊഴിലില്ലായ്മയെത്തുടര്‍ന്ന് ഷൂ പോളിഷ് ചെയ്താണ് പ്രതിഷേധിച്ചത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ മുന്നിലാണ് പ്രതിഷേധം അരങ്ങേറിയത്. തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനരീതിയിലുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറി. തൊഴില്‍നല്‍കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ നരേന്ദ്രമോദി ഇപ്പോള്‍ അതൊക്കെ മറന്ന് അഴിമതിക്കു പിന്നാലെയാണെന്ന് എന്‍.എസ്.യു.ഐ നേതാക്കള്‍ പറഞ്ഞു.
നരേന്ദ്രമോദി അധികാരത്തിലേറിയതിന് ശേഷം രാജ്യത്ത് 7.2 ശതമാനമാണ് തൊഴിലില്ലായ്മ വര്‍ദ്ധിച്ചത്.