കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് തെരഞ്ഞെടുപ്പിനെ നേരിട്ട് വന്ന ഒരൊറ്റ മുസ്ലിം എംപി പോലും ലോക്സഭയിൽ ഇല്ലെന്ന് ശശി തരൂർ

Jaihind News Bureau
Wednesday, November 13, 2019

മുസ്ലിം സമുദായത്തിൽ നിന്ന് തെരഞ്ഞെടുപ്പിലൂടെ വിജയിച്ചു വന്ന ഒരൊറ്റ എം പി പോലും ലോക്സഭയിൽ ബിജെപിക്ക് ഇല്ലെന്ന് ശശി തരൂർ എം പി. വയനാട് മുസ്ലിം ഓർഫനേജ് പ്രസിഡന്‍റ് ജമാൽ സാഹിബിനെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് ലോക്സഭയിൽ തെരഞ്ഞെടുപ്പിനെ നേരിട്ട് വന്ന ഒരൊറ്റ മുസ്ലിം എംപി പോലും ഇല്ലെന്ന് ശശി തരൂർ എം പി പറഞ്ഞു. ഇത് ചരിത്രത്തിലാദ്യമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

മോദിയെ വിമർശിച്ചാൽ പാക്കിസ്ഥാനിലെയ്ക്ക് പോകണം എന്ന് പറയുന്നത് നമ്മൾ അംഗീകരിച്ചു കൊടുക്കരുത്. അവസാന ശ്വാസം വരെ നമ്മൾ ഭരതത്തിൽ തന്നെ ജീവിക്കും. രാജ്യം യുവാക്കളുടെതാണ്. രാജ്യത്ത് 65 % ത്തിൽ അധികം ജനങ്ങൾ 35 വയസിൽ താഴെയുള്ള യുവാക്കളാണ്. യുവാക്കൾ അവരുടെ അവകാശങ്ങളും ഉത്തരവാദിത്വവും തിരിച്ചറിയണമെന്നുംശശി തരൂർ പറഞ്ഞു.വയനാട് മുസ്ലിം ഓർഫനേജ് പ്രസിഡന്റ് ജമാൽ സാഹിബിനെ ആദരിക്കുന്ന ചടങ്ങിലാണ് ശശി തരൂർ ഇക്കാര്യം പറഞ്ഞത്.പരിപാടിയിൽ എംപിമാരായ .പി കെ കുഞ്ഞാലികുട്ടി , കനിമൊഴി പി വി അബ്ദുൽ വഹാബ് തുടങ്ങിയവരും ഒപ്പം പാണക്കാട്‌സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും, സുമ മജീദും പങ്കെടുത്തു.

 

https://youtu.be/87dvjENOjqw