Logo
Mon, Jun 29, 2026 • 06:43 PM
LIVE TV
Watch

No business videos available

No Middle East videos available

നിയമസഭാ കയ്യാങ്കളിക്കേസ്; സ്റ്റേ തള്ളിയതിനെ സ്വാഗതം ചെയ്യുന്നു: രമേശ് ചെന്നിത്തല


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 02, 2022
1 min read Updated: June 29, 2026
SHARE:
SAVE: Login to save

നിയമസഭാ കയ്യാങ്കളിക്കേസ്; സ്റ്റേ തള്ളിയതിനെ സ്വാഗതം ചെയ്യുന്നു: രമേശ് ചെന്നിത്തല
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിനെ സ്വാഗതം ചെയ്യുന്നുവെന്ന് രമേശ് ചെന്നിത്തല. കയ്യാങ്കളിക്കേസ് നിമവിരുദ്ധമായി പിൻവലിക്കാൻ സംസ്ഥാന സർക്കാർ തന്നെ പ്രതികൾക്ക് ഒത്താശ ചെയ്യുകയാണ്. കേസ് പിൻവലിക്കാനുള്ള ഹർജി നൽകിയ സർക്കാരിനും പ്രതികൾക്കുമേറ്റ കടുത്ത പ്രഹരമാണ് ഹൈക്കോടതി വിധി. കേസ് പിൻവലിക്കാനുള്ള ശ്രമത്തിനെതിരെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുതൽ സുപ്രീംകോടതി വരെ നടത്തിയ നിയമ യുദ്ധത്തിനു കൂടുതൽ ശക്തിപകരുന്നതാണു ഇന്നത്തെ ഹൈക്കോടതി വിധി എന്നും അദ്ദേഹം പറഞ്ഞു. നീതി നിർവഹണത്തിനുള്ള ഭരണഘടനാപരമായ ബാധ്യത നിറവേറ്റാതെ കേസ് പിൻവലിക്കാൻ ശ്രമിച്ച സർക്കാരിനേറ്റ ശക്തമായ തിരിച്ചടിയാണിത്. കേസ് പിൻവലിക്കാനുള്ള സർക്കാർ ശ്രമത്തിനെതിരെ സുപ്രീംകോടതി അതിനിശിതമായ വിമർശനം നടത്തിയിട്ടും വീണ്ടും പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതുമുതൽ നശിപ്പിക്കപ്പെട്ട ഈ കേസിൽ പ്രതികളും സർക്കാരും ഒന്നിക്കുന്ന ദൗർഭാഗ്യകരമായ അവസ്ഥ അംഗീകരിക്കാൻ കഴിയാത്തതാണ്. ദൃശ്യമാധ്യമങ്ങൾ വഴി ലോകം മുഴുവൻ തത്സമയം കണ്ട സംഭവത്തിൽ ആരൊക്കെയാണ് അത് ചെയ്തതെന്ന് വ്യക്തമാണ്. ഭരണഘടന ഉയർത്തിപ്പിടിക്കാനും നിയമവ്യവസ്ഥ നടപ്പാക്കാനും ബാധ്യതയുള്ള സർക്കാരാണ് നിയമവ്യവസ്ഥ അട്ടിമറിക്കാൻ കൂട്ട് നിൽക്കുന്നത് അപമാനകരമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10