Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അഴിമതിക്കെതിരെ പോരാടാൻ 'വിജിലൻസ് വിസിൽ': ആദ്യ കമാൻഡോയായി നിവിൻ പോളി; പിണറായി സർക്കാരിനെതിരെ രമേശ് ചെന്നിത്തല

അഴിമതിക്കെതിരെ പോരാടാൻ 'വിജിലൻസ് വിസിൽ': ആദ്യ കമാൻഡോയായി നിവിൻ പോളി; പിണറായി സർക്കാരിനെതിരെ രമേശ് ചെന്നിത്തല

ഓപ്പറേഷൻ തൂഫാന് പിന്നാലെ അഴിമതിക്കെതിരെ ശക്തമായ നടപടികളുമായി ആഭ്യന്തരവകുപ്പ് മുന്നോട്ട്. ഇതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് അഴിമതി വിവരങ്ങൾ അറിയിക്കാനായി 'വിജിലൻസ് വിസിൽ' പദ്ധതിക്ക് തുടക്കമിട്ടു. അഴിമതി ശ്രദ്ധയിൽപ്പെട്ടാൽ 1064 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച് പൊതുജനങ്ങൾക്ക് പരാതിപ്പെടാം. പദ്ധതിയുടെ ഭാഗമായി ആദ്യ 'വിസിൽ കമാൻഡോ'യായി പ്രമുഖ ചലച്ചിത്ര താരം നിവിൻ പോളി ഇന്ന് അണിചേരും.

കോഴിക്കോട് എം.ഡി.എം.എ കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവം ഏറെ ഞെട്ടലുണ്ടാക്കിയ ഒന്നാണെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കുന്നു. അതേസമയം, ആഭ്യന്തരവകുപ്പിന്റെ പ്രവർത്തനത്തിനെതിരെ രൂക്ഷമായ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കഴിഞ്ഞ 10 വർഷമായി ആഭ്യന്തരവകുപ്പ് നാഥനും നമ്പിയുമില്ലാതെ കിടക്കുകയാണെന്നും, പിണറായി വിജയനെപ്പോലൊരു സീനിയർ നേതാവിൽ നിന്ന് ഇതല്ല പ്രതീക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരവകുപ്പിനെ ഏതോ ശക്തികൾ ഹൈജാക്ക് ചെയ്തതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

എം.ആർ. അജിത് കുമാർ സസ്പെൻഷനിലായ സാഹചര്യത്തിൽ ആഭ്യന്തരവകുപ്പിൽ അടുത്ത മുതിർന്ന ഉദ്യോഗസ്ഥനെ ഡിജിപിയായി പരിഗണിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി എസ്. ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശിക്കുകയും സംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായി സമർപ്പിക്കുകയും ചെയ്തു. ഈ മാസം 30-ന് ഫയർഫോഴ്‌സ് മേധാവി നിധിൻ അഗർവാൾ വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം നടക്കേണ്ടത്. 1996 ബാച്ചുകാരായ എസ്. ശ്രീജിത്ത്, വിജയ് സാക്കറെ എന്നിവരെ നേരത്തെ ഡിസംബറിൽ ചേർന്ന സ്ക്രീനിംഗ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു.

Related articles

See all
Popular News

സംസ്ഥാനത്ത് വളർത്തുനായ്ക്കൾക്ക് കർശന നിയന്ത്രണം; ഒരു വീട്ടിൽ പരമാവധി മൂന്ന് നായ്ക്കൾ മാത്ര...

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

നിയമസഭയുടെ മൂന്നാം ദിനം: സ്‌പോര്‍ട്‌സ് ബില്‍ അടക്കം മൂന്ന് സുപ്രധാന ബില്ലുകള്‍ ഇന്ന് സഭയില...

Save your stories

Sign in