Logo
Wed, Sep 02, 2026 • 11:28 PM
LIVE TV
Watch

No business videos available

No Middle East videos available

അമേരിക്ക- ഇറാന്‍ സൈനിക ഏറ്റുമുട്ടല്‍ രൂക്ഷം; കുവൈത്തിലേക്കും ബഹ്റൈനിലേക്കും ജോര്‍ദാനിലേക്കും ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് ജിസിസി രാജ്യങ്ങൾ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 02, 2026
1 min read
SHARE:
SAVE: Login to save

അമേരിക്ക- ഇറാന്‍ സൈനിക ഏറ്റുമുട്ടല്‍ രൂക്ഷം; കുവൈത്തിലേക്കും ബഹ്റൈനിലേക്കും ജോര്‍ദാനിലേക്കും ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് ജിസിസി രാജ്യങ്ങൾ

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു.  ഇതിന്റെ ഭാഗമായി കുവൈത്തിലെയും ബഹ്റൈനിലെയും ജോര്‍ദാനിലെയും യു എസ്് സൈനീക താവളങ്ങളിലേക്ക് ഇറാന്‍ ആക്രമണം കടുപ്പിച്ചു. അതേസമയം, കുവൈത്തില്‍ ജനവാസ മേഖലയിലേക്ക് ഇറാന്റെ മിസൈല്‍ പതിച്ചു. ആര്‍ക്കും ആളപായം ഇല്ലെന്നാണ് റിപ്പോര്‍ട്ട്.  10 മിസൈലുകള്‍ വെടിവെച്ചിട്ടതായി ജോര്‍ദാന്‍ സൈന്യം അറിയിച്ചു. സംഭവത്തെ ജിസിസി രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു. 

ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യു.എസ് സേന ചൊവാഴ്ച രാത്രിയില്‍ ശക്തമായ ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടി ആയിട്ടാണ് ഗള്‍ഫ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലേക്ക് ഇറാന്‍, മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടത്. ആറുമാസത്തിലധികമായി തുടരുന്ന അസ്ഥിരതയ്ക്ക് ഇടയിലാണ് പോരാട്ടം കടുത്തത്. അതേസമയം, ദക്ഷിണ ഇറാനില്‍ യു.എസ് നടത്തിയ വ്യോമാക്രമണത്തില്‍ വിവാഹച്ചടങ്ങ് നടക്കുകയായിരുന്ന വീട് തകര്‍ന്നു. കുട്ടിയടക്കം അഞ്ച് പേര്‍ കൊല്ലപ്പെടുകയും 68-ഓളം പേര്‍ക്ക് പരിക്കേല്‍ക്കു?കയും ചെയ്തതായി ഇറാന്‍ മാധ്യമങ്ങള്‍ അറിയിച്ചു. 

കൂടാതെ, ഇറാനിലെ വിമാനത്താവളങ്ങള്‍, കപ്പല്‍ശാലകള്‍, മത്സ്യബന്ധന കേന്ദ്രങ്ങള്‍, വൈദ്യുതി നിലയങ്ങള്‍ എന്നിവയ്ക്കു നേരെയും ആക്രമണമുണ്ടായതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, യു.എസ് സേന ഒരിക്കലും സാധാരണക്കാരെ ലക്ഷ്യം വെയ്ക്കാറില്ലെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ക്യാപ്റ്റന്‍ ടിം ഹോക്കിന്‍സ് പ്രതികരിച്ചു. ഇറാന്റെ റഡാര്‍ സംവിധാനങ്ങളും വ്യോമപ്രതിരോധ കേന്ദ്രങ്ങളുമാണ്, യുഎസ് തകര്‍ത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10