Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മാലിദ്വീപിന്റെ '5 മില്യണ്‍ ട്രീ പ്രൊജക്റ്റി'ന് തണലേകാന്‍ കേരളവും; 1200 മരത്തൈകള്‍ കൈമാറി

മാലിദ്വീപിന്റെ '5 മില്യണ്‍ ട്രീ പ്രൊജക്റ്റി'ന് തണലേകാന്‍ കേരളവും; 1200 മരത്തൈകള്‍ കൈമാറി

തിരുവനന്തപുരം: മാലിദ്വീപിന്റെ പാരിസ്ഥിതിക സുസ്ഥിരത ലക്ഷ്യമിട്ടുള്ള '5 മില്യണ്‍ ട്രീ പ്രൊജക്റ്റി'ന്റെ (5 million tree project) ഭാഗമായി കേരളം മരത്തൈകള്‍ സംഭാവന ചെയ്യുന്നു. പദ്ധതിയുമായി സഹകരിക്കുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ നിര്‍വഹിച്ചു. മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ മാലിദ്വീപ് കോണ്‍സുല്‍ ജനറല്‍ അമിനത്ത് ഷിഫാന കേരളത്തിന്റെ സമ്മാനമായ മരത്തൈകള്‍ ഏറ്റുവാങ്ങി. 

മാലിദ്വീപിന്റെ തീരദേശ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി 600 ഗ്രാഫ്റ്റ് ചെയ്ത മാവിന്‍ തൈകളും 600 തേക്കിന്‍ തൈകളുമാണ് കേരളം നല്‍കുന്നത്. തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജില്‍ നിന്നും ശേഖരിച്ച മാവിന്‍ തൈകളും കുളത്തൂപ്പുഴ സെന്‍ട്രല്‍ നഴ്‌സറിയില്‍ നിന്നുള്ള തേക്കിന്‍ തൈകളും പൂജപ്പുര ജില്ലാ പെര്‍മനന്റ് നഴ്‌സറിയില്‍ പ്രത്യേക കവറുകളിലാക്കിയാണ് വിതരണത്തിനായി തയ്യാറാക്കിയിട്ടുള്ളത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്ന ഈ പരിപാടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ അഭിമാനമുണ്ടെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. താന്‍ ഏറെ സ്‌നേഹിക്കുന്ന കേരളത്തില്‍ നിന്നുള്ള ഈ സ്‌നേഹസമ്മാനം ഏറ്റുവാങ്ങുന്നതില്‍ സവിശേഷമായ സന്തോഷമുണ്ടെന്ന് മാലിദ്വീപ് കോണ്‍സുല്‍ ജനറല്‍ അമിനത്ത് ഷിഫാന പ്രതികരിച്ചു. സാമൂഹ്യ വനവല്‍ക്കരണവിഭാഗം മേധാവി ഡോ. പ്രമോദ് ജി. കൃഷ്ണന്‍, ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ സന്തോഷ് കുമാര്‍ ഡി., അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ സജു എസ്. നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Related articles

See all
Popular News

നെടുമ്പാശേരി കൂപ്പര്‍ അപകടം: പ്രതിയെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല; ശക്തമായ ശിക്...

Popular News

മിനി കൂപ്പര്‍ അപകടം: 23 വയസിന് മുന്‍പ് മദ്യം ഉപയോഗിച്ചു; പ്രതി സുഹൈലിനെതിരെ എക്‌സൈസ് കേസെട...

Popular News

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: പി എസ് സിക്ക വന്‍ തിരിച്ചടി; അന്വേഷണത്തിന് സ്റ്റേയില്ല...

Popular News

ആരോഗ്യമേഖലയില്‍ പ്രശ്‌നങ്ങളില്ല; പ്രതിപക്ഷം പഴയ അടിയന്തര പ്രമേയം പൊടിതട്ടിയെടുത്തു: കെ. മു...

Save your stories

Sign in