Logo
Thu, Sep 03, 2026 • 12:10 AM
LIVE TV
Watch

No business videos available

No Middle East videos available

നേപ്പാൾ മിന്നൽ പ്രളയം: മരണം 1100 കടന്നു, കണ്ടെത്താനുള്ളത് 3,900-ലേറെ പേരെ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 02, 2026
1 min read
SHARE:
SAVE: Login to save

നേപ്പാൾ മിന്നൽ പ്രളയം: മരണം 1100 കടന്നു, കണ്ടെത്താനുള്ളത് 3,900-ലേറെ പേരെ

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ വിനാശകരമായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1100 കടന്നു. നേപ്പാളിൽ 1,050 പേരുടെയും അയൽരാജ്യമായ ടിബറ്റ് മേഖലയിൽ 16 പേരുടെയും മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു. ആകെ മരണസംഖ്യ 1100 ആയി ഉയർന്നു. നേപ്പാൾ സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 3,916 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇതിൽ വിവിധ ജലവൈദ്യുതി പദ്ധതികളിൽ ജോലി ചെയ്തിരുന്ന 650-ലധികം തൊഴിലാളികളും ഉൾപ്പെടുന്നു. വിദേശികൾ അടക്കം 11,000-ത്തിലധികം പേരെ ഇതിനകം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പ്രളയത്തിൽ കൊല്ലം പരവൂർ കോങ്ങാൽ സ്വദേശിനി സുനന്ദ മണി രാജനെയും കാണാതായതായി റിപ്പോർട്ടുണ്ട്.

ഇന്ത്യയിൽ നിന്നുള്ള വിദഗ്ദ്ധ തുരങ്ക രക്ഷാപ്രവർത്തന സംഘത്തിന്റെ നേതൃത്വത്തിലാണ് ദുരന്തമേഖലകളിൽ തെരച്ചിൽ പുരോഗമിക്കുന്നത്. എന്നാൽ, നദികളിലും അരുവികളിലും വീണ്ടും ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് നേപ്പാളിൽ പുനർ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. അതിനിടെ, പ്രളയത്തിന് പിന്നാലെ ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗർ എന്നിവിടങ്ങളിൽ നിന്നായി 17 മൃതദേഹങ്ങൾ ഒഴുകിയെത്തിയ നിലയിൽ കണ്ടെത്തി. ഇതിൽ പലതും തിരിച്ചറിയാൻ കഴിയാത്ത വിധം അഴുകിയ നിലയിലാണ്.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10