Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'അയ്യപ്പസംഗമം സിപിഎമ്മിന്റെ കൊള്ളയടിക്കാനുള്ള മറ'; ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് സണ്ണി ജോസഫ്

'അയ്യപ്പസംഗമം സിപിഎമ്മിന്റെ കൊള്ളയടിക്കാനുള്ള മറ'; ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് സണ്ണി ജോസഫ്
ആഗോള അയ്യപ്പ സംഗമത്തിന്റെ മറവില്‍ നടത്തിയ വന്‍ അഴിമതി ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.ശബരിമലെ സിപിഎം ഭരണസംവിധാനത്തിന്റെ ബലത്തില്‍ മോഷണത്തിനും ചൂഷണത്തിനുമായി ദുരുപയോഗം ചെയ്തു. അയ്യപ്പസംഗമത്തിന്റെ പേരില്‍ പണം കവര്‍ന്നെടുത്തവരെ സംരക്ഷിക്കുന്ന നിലപാടാണ് ദേവസ്വം മന്ത്രി നിയമസഭയില്‍ സ്വീകരിച്ചതെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കുറ്റപ്പെടുത്തി. അയ്യപ്പസംഗമത്തിന്റെ നടത്തിപ്പില്‍ ഗുരുതര ക്രമക്കേട് നടന്നെന്നാണ് സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ പേരില്‍ പുറത്തുവന്നത്. ഊരാളുങ്കലിന്റെ സഹസ്ഥാപനത്തെ മുന്‍നിര്‍ത്തി ദേവസ്വംബോര്‍ഡിന്റെ പണം സിപിഎം അപഹരിച്ചിരിക്കുകയാണ്. ഉപകരാര്‍ നല്‍കിയതില്‍ ഉള്‍പ്പെടെ കൃത്യമായ കണക്കില്ല. സ്‌പോണ്‍സര്‍ഷിപ്പ് സംബന്ധിച്ച അവകാശവാദവും തട്ടിപ്പാണ്. സ്‌പോണ്‍സര്‍ ആരാണെന്നത് ദേവസ്വം വകുപ്പും ബോര്‍ഡും വ്യക്തമാക്കണം. വായുവിലെഴുതി കൂട്ടിയ കുറെ മനകണക്കുകള്‍ മാത്രമാണുള്ളത്. കലാപരിപാടികള്‍ക്ക് ഉള്‍പ്പെടെ എസ്റ്റിമേറ്റിനേക്കാള്‍ കൂടുതല്‍ തുക ചെലവിട്ടിട്ടുണ്ട്. ശബരിമലയെ തകര്‍ക്കുക എന്നത് സിപിഎമ്മിന്റെ നിഗൂഢ അജണ്ടയാണ്. ആചാരലംഘനം നടത്തി ശബരിമലയുടെ പവിത്രത കളങ്കെപ്പെടുത്താന്‍ സുപ്രീംകോടതിയില്‍ ഇതുസംബന്ധിച്ച നല്‍കിയ സത്യവാങ്മൂലം ഇതുവരെ പിന്‍വലിച്ചിട്ടില്ല. ദേവന്റെ സ്വര്‍ണ്ണം മോഷ്ടിച്ചവര്‍ക്ക് എല്ലാ സഹായവും ഒരു മനസ്താപവുമില്ലാതെ നല്‍കി. ശബരിമലയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട സ്വര്‍ണ്ണം കണ്ടെത്താനുള്ള ആത്മാര്‍ത്ഥത പോലും ഈ സര്‍ക്കാരിനില്ല. പകരം അതിലെ പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിക്കാനുള്ള അവസരം നല്‍കുകയാണെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.

Related articles

See all
Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Save your stories

Sign in