'നാട് നന്നാകാൻ യുഡിഎഫ്' ; സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് പ്രചാരണവാക്യം, ഏറ്റെടുത്ത് കേരള ജനത
Jaihind TV News Report
Jaihind TV Web Desk
March 03, 2021
1 min read
•
Updated: June 06, 2026
തിരുവനന്തപുരം: യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണവാക്യത്തിന് മികച്ച സ്വീകാര്യത. വാക്യം കേരള ജനത ഏറ്റെടുത്തുകഴിഞ്ഞു. പ്രകാശനം ചെയ്ത് മണിക്കൂറുകള്‍ക്കകം സമൂഹമാധ്യമങ്ങളിലടക്കം നിറയുകയാണ് 'നാട് നന്നാകാന്‍ യുഡിഎഫ്' എന്ന പ്രചാരണവാക്യം. നേതാക്കളും പ്രവര്‍ത്തകരും തങ്ങളുടെ പ്രൊഫൈല്‍ ചിത്രമായും വാട്‌സ്ആപ്പ് സ്റ്റാറ്റസായും ചിത്രത്തെ ഉള്‍പ്പെടുത്തി. പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികൾക്കൊപ്പം ‘വാക്ക് നൽകുന്നു യു.ഡി.എഫ് ‘എന്ന വാചകവും മുന്നണിയുടേതായുണ്ട്. ‘സംശുദ്ധം സദ്ഭരണം’ എന്നതാണ് ലക്ഷ്യം. ഐശ്വര്യകേരളത്തിനായി വോട്ട് ചെയ്യാം എന്നതാണ് അഭ്യര്‍ത്ഥന.
കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി, യുഡിഎഫ് കണ്‍വീനർ എം.എം.ഹസൻ തുടങ്ങിവരും ഘടകകക്ഷി നേതാക്കളും ചേർന്നാണ് പ്രചാരണവാക്യം പുറത്തിറക്കിയത്.
നാട് നന്നാകാനും ഐശ്വര്യസമ്പൂര്‍ണമായ കേരളം കെട്ടിപ്പടുക്കാന്‍ യുഡിഎഫിനെ അധികാരത്തിലെത്തിക്കുക എന്നതാണ് തെരഞ്ഞെടുപ്പിലെ പ്രചരാണവാക്യത്തിലൂടെ ഉദ്ദ്യേശിക്കുന്നതെന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തിൽ ഒരു മാറ്റം വേണമെന്നത് ജനാഭിലാഷമാണ്. അഞ്ചു വർഷമായി സംസ്ഥാനത്തിന്റെ എല്ലാ മേഖലകളും നിശ്ചലമാണ്. നാട് നന്നാകാൻ, ഐശ്വര്യ കേരളം കെട്ടിപ്പടുക്കാൻ യു.ഡി.എഫ് അധികാരത്തിലെത്തുക ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/rameshchennithala/photos/a.829504060441435/3972086076183202/
എല്ലാ മേഖലകളിലും തകർന്ന സംസ്ഥാനത്തെ കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ മുദ്രാവാക്യം മുന്നോട്ടുവയ്ക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഐശ്വര്യമുള്ള കേരളത്തെ സൃഷ്ടിച്ചെടുക്കാനുള്ള ദൗത്യമാണ് യുഡിഎഫ് ഏറ്റെടുത്തിരിക്കുന്നതെന്നും പ്രചാരണവാക്യം പങ്കുവെച്ച് അദ്ദേഹം കുറിച്ചു.
https://www.facebook.com/oommenchandy.official/photos/a.10153334249476404/10158082044251404/
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പിണറായി സര്‍ക്കാര്‍ നടത്തിയ അഴിമതികള്‍, സ്വജനപക്ഷപാതം, അനധികൃത നിയമനങ്ങള്‍, സര്‍ക്കാരിന്റെ കെടുകാര്യസ്ഥത, മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റി ഉയര്‍ന്ന കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളും ജനങ്ങള്‍ക്ക് മുന്നില്‍ യുഡിഎഫ് പ്രചരണ വിഷയമാക്കും.
സര്‍ക്കാരിന്റെ അവസാനത്തെ ആറ് മാസക്കാലം പി ആര്‍ ഡിയെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തിയ തെറ്റായ പ്രചരണങ്ങളെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടുക എന്നതും യുഡിഎഫ് ലക്ഷ്യം വയ്കുന്നു. സര്‍ക്കാരിന്റെ എല്ലാ വീഴ്ചകളെയും ദുഷ്‌ചെയ്തികളെയും തുറന്ന് കാട്ടുന്നതോടൊപ്പം യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ ജനങ്ങള്‍ക്കായി ചെയ്യാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള ഒരു പോസീറ്റീവ് കാംപെയിനും യുഡിഎഫ് ലക്ഷ്യംവയ്കുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10