'കോണ്‍ഗ്രസിന്‍റെ പ്രത്യയശാസ്ത്രമാണ് നയിക്കുന്നത്, ആ കൊടി മാത്രമേ പിടിച്ചിട്ടുള്ളൂ' ; വ്യാജപ്രചാരണങ്ങള്‍ക്കെതിരെ ജോസഫ് വാഴക്കന്‍
Jaihind TV News Report
Jaihind TV Web Desk
June 03, 2021
1 min read
•
Updated: June 06, 2026
കേരള കോണ്‍ഗ്രസിലേക്കെന്ന രീതിയില്‍ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ കെപിസിസി വൈസ് പ്രസിഡന്‍റ് ജോസഫ് വാഴക്കന്‍. ചില തല്‍പരകക്ഷികളാണ് ഇത്തരം പ്രചരണത്തിന് പിന്നില്‍. അഞ്ച് പതിറ്റാണ്ടായി കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിന്‍റെ കൊടി മാത്രമേ ഇന്നോളം പിടിച്ചിട്ടുള്ളൂ. കോണ്‍ഗ്രസിന്‍റെ പ്രത്യയശാസ്ത്രമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്നും ഇനി എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും ജോസഫ് വാഴക്കന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ജോസഫ് വാഴക്കന്‍റെ ഫേസ്ബുക്ക് പോസ്റ്റ് :
ഞാൻ കേരള കോൺഗ്രസ് കൂടാരത്തിലേക്ക് പോകുന്നു എന്ന തലക്കെട്ടിൽ ബിഗ് ന്യൂസ് എന്ന കുട്ടി പത്രത്തിൽ അച്ചടിച്ചു തല്പരകക്ഷികൾ സമൂഹ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടു. പത്ര പ്രവർത്തനം എന്നാൽ എന്തു മര്യാദകേടും എഴുതാമെന്നും പ്രചരിപ്പിക്കാമെന്നും ധരിച്ചു വെച്ചിരിക്കുന്ന ചില ആളുകളാണ് ഇതിന് പിന്നിൽ , ഇത് എഴുതിയ അരുൺ കുമാർ എന്ന ആളെ ഞാൻ വിളിച്ചു താങ്കൾക്ക് എവിടെ നിന്നുമാണ് ഈ വാർത്ത കിട്ടിയത് എന്ന് ഞാൻ ചോദിച്ചു ജോസ് കെ മാണിയുമായി ബന്ധപ്പെട്ട ചിലരാണ് ഈ വാർത്ത നൽകിയത് എന്ന് പറഞ്ഞു , നിജസ്ഥിതി തിരക്കാതിരുന്നത് ശരിയാണോ എന്ന് ഞാൻ ചോദിച്ചു, തെറ്റായി പോയി എന്ന് സമ്മതിച്ചു. അഞ്ചു പതിറ്റാ ണ്ടോളമായി ഞാൻ പ്രവർത്തിക്കുന്നത് കോൺഗ്രസ് എന്ന പ്രസ്ഥാനത്തിൽ ആണ് നാളിത് വരെ ഒറ്റ കൊടിയേ ഞാൻ പിടിച്ചിട്ടുള്ളൂ ഒരു പ്രത്യയശാസ്ത്രം മാത്രമേ എന്നെ നയിച്ചിട്ടുള്ളൂ. സ്വപ്നത്തിൽ പോലും മറ്റൊരു ചിന്ത ഇന്നുവരെ എന്റെ മനസ്സിൽ കടന്ന് വന്നിട്ടില്ല ഇനി അങ്ങോട്ടും അത് തന്നെ ആയിരിക്കും. ഇങ്ങനെ ഒരു വിശദീകരണം എന്നെ അറിയാവുന്നവരുടെ മുന്നിൽ ആവിശ്യമില്ലെങ്കിലും സാമൂഹ്യ മാധ്യമങ്ങൾ വഴി ലോകം മുഴുവൻ കള്ളം പ്രചരിപ്പിക്കുമ്പോൾ ചിലരെങ്കിലും തെറ്റിദ്ധരിക്കപ്പെടുമോ എന്ന ആശങ്കയിൽ മാത്രമാണിത്. ഈ വാർത്ത സൃഷ്ടിച്ചവരുടെയും പ്രചരിപ്പിക്കുന്നവരുടെയും അറിവിലേക്കായിട്ട് ഒരു കാര്യം ഞാൻ വിനയപൂർവ്വം അറിയിക്കട്ടെ കടൽ ഒരിക്കലും കായലിൽ ചേരാറില്ല കായൽ കടലിൽ ആണ് പതിക്കുന്നത്. ഈ കാല ഘട്ടത്തിന് അനുയോജ്യമായ വാർത്ത ജോസഫ് വാഴക്കൻ കേരള കോൺഗ്രസിൽ ചേരുന്നു എന്നതിനേക്കാൾ ജോസ് കെ മാണി സ്വന്തം പാർട്ടിയിൽ നിന്നും പുറത്താകുന്നു എന്ന വാർത്ത ആയിരിക്കും കൂടുതൽ ഉചിതം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10