Logo
Mon, Jun 08, 2026 • 12:53 PM
LIVE TV
Watch

No business videos available

No Middle East videos available

'കാര്യങ്ങള്‍ എളുപ്പമല്ല, ഉത്തരവാദിത്തം വലുതാണ്'; സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ റവന്യൂ വകുപ്പില്‍ അടിയന്തര നടപടികളുമായി മന്ത്രി എ.പി. അനില്‍കുമാര്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 08, 2026
1 min read
SHARE:
SAVE: Login to save

'കാര്യങ്ങള്‍ എളുപ്പമല്ല, ഉത്തരവാദിത്തം വലുതാണ്';  സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ റവന്യൂ വകുപ്പില്‍ അടിയന്തര നടപടികളുമായി മന്ത്രി എ.പി. അനില്‍കുമാര്

പുതിയ സർക്കാരിനെ സംബന്ധിച്ച് മുന്നോട്ടുള്ള കാര്യങ്ങൾ അത്ര എളുപ്പമല്ലെന്നും കൂടുതൽ ഉത്തരവാദിത്തത്തോടെയാണ് സർക്കാർ പ്രവർത്തനങ്ങൾ കൈക്കൊള്ളുന്നതെന്നും റവന്യൂ മന്ത്രി എ.പി. അനിൽകുമാർ. സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി ഏറെ മോശമാണ്. എങ്കിൽപ്പോലും, തിരഞ്ഞെടുപ്പ് വേളയിൽ യു.ഡി.എഫ് മുന്നോട്ടുവെച്ച പ്രകടനപത്രികയിലെ 'ഗ്യാരന്റികൾ' പൂർണ്ണമായും ജനങ്ങൾക്ക് ഉറപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്ന് അദ്ദേഹം വ്യക്തമാക്കി.

നിലവിലുള്ള കനത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശക്തമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. ഇതിനൊപ്പം തന്നെ ജനങ്ങളുമായി ഏറ്റവും കൂടുതൽ സമ്പർക്കം പുലർത്തുന്ന റവന്യൂ വകുപ്പിന്റെ പ്രവർത്തനം പൂർണ്ണമായും സുതാര്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി റവന്യൂ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ വളരെ വേഗത്തിൽ തീർപ്പാക്കാൻ പ്രത്യേക നിർദ്ദേശം നൽകും. വർഷങ്ങളായി തുടരുന്നതും കാലഹരണപ്പെട്ടതുമായ നിലവിലുള്ള നിയമങ്ങളിൽ ആവശ്യമായ കാലാനുസൃത മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അർഹരായവർക്ക് പട്ടയം നൽകുന്ന നടപടികൾ കൂടുതൽ വേഗത്തിലാക്കാനാണ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി സംസ്ഥാനവ്യാപകമായി പ്രത്യേക റവന്യൂ അദാലത്തുകൾ സംഘടിപ്പിക്കും. അദാലത്തുകളിലൂടെ പരാതികൾക്ക് ഉടനടി പരിഹാരം കാണാനും പട്ടയ വിതരണത്തിലെ ചുവപ്പുനാടകൾ ഒഴിവാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ. ജനങ്ങൾക്ക് പരമാവധി വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കുക എന്നതായിരിക്കും പുതിയ റവന്യൂ വകുപ്പിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി എ.പി. അനിൽകുമാർ വ്യക്തമാക്കി.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10