രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യബില്ല് ഭരണഘടനാവിരുദ്ധം ; സഭയില്‍ ചൂണ്ടിക്കാട്ടാനായതില്‍ സന്തോഷമെന്ന് മാത്യു കുഴല്‍നാടന്‍
Jaihind TV News Report
Jaihind TV Web Desk
June 03, 2021
1 min read
•
Updated: June 06, 2026
തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബില്ല് ഭരണഘടനാവിരുദ്ധമെന്ന് മാത്യു കുഴല്‍ നാടന്‍ എംഎല്‍എ. 2020 ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന എപ്പിഡെമിക് ഡിസീസ് ആക്ട് ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങൾക്കും ബാധകമാണ്. കേന്ദ്ര സർക്കാർ നിയമം നിലനിൽക്കെ അതേ വിഷയത്തിൽ വ്യത്യസ്തമായ രീതിയിൽ സംസ്ഥാനം മറ്റൊരു നിയമം ഉണ്ടാക്കിയാൽ അത് നിലനിൽക്കില്ല എന്ന് ഭരണഘടനയുടെ 254 -ആം അനുച്ഛേദത്തിൽ അനുശാസിക്കുന്നതാണ്. ഈ സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി അവതരിപ്പിച്ച 2021 ലെ കേരള സാംക്രമിക രോഗങ്ങൾ ബില്ല് ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമസഭയില്‍ ആദ്യമായി ശബ്ദമുയര്‍ത്തിയത് ഇന്ത്യയുടെ ഭരണഘടനയുടെ അന്തസത്ത ഉയര്‍ത്തിപ്പിടിക്കുന്നതിനുവേണ്ടി ആയതില്‍ അതിയായ സന്തോഷമുണ്ടെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം :
നിയമസഭയിലെ എന്റെ ആദ്യ ശബ്ദം ഇന്ത്യയുടെ ഭരണഘടനയുടെ അന്തസത്ത ഉയർത്തി പിടിക്കുന്നതിനു വേണ്ടി ആയതിൽ അതിയായ സന്തോഷമുണ്ട്. പതിനഞ്ചാം നിയമസഭയിലെ ആദ്യ ബില്ലായി ബഹുമാന്യയായ ആരോഗ്യ മന്ത്രി അവതരിപ്പിച്ച 2021 ലെ കേരള സാംക്രമിക രോഗങ്ങൾ ബില്ല് യഥാർത്ഥത്തിൽ ഭരണഘടനാ വിരുദ്ധമാണ്. കാരണം 2020-ൽ കേന്ദ്ര സർക്കാർ “The Epidemic Disease Act 1897” എന്ന നിയമം 22-04-2020 മുതൽ കേരളം അടക്കമുള്ള ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങൾക്കും ബാധകമാക്കിയ സാഹചര്യത്തിൽ മേൽ കാര്യം ശ്രദ്ധിക്കാതെയോ, നിയമത്തിൽ ഉക്കൊള്ളിക്കാതെയോ ആണ് ഇപ്പോളത്തെ ബില്ല് കൊണ്ടുവന്നിട്ടുള്ളത്. കേന്ദ്ര സർക്കാർ നിയമം നിലനിൽക്കെ അതേ വിഷയത്തിൽ വ്യത്യസ്തമായ രീതിയിൽ സംസ്ഥാനം മറ്റൊരു നിയമം ഉണ്ടാക്കിയാൽ അത് നിലനിൽക്കില്ല എന്ന് ഭരണഘടനയുടെ 254 -ആം അനുച്ഛേദത്തിൽ അനുശാസിക്കു ന്നതാണ്. 254-ാം അനുച്ഛേദപ്രകാരം നിയമ വിരുദ്ധമാണെന്നിരിക്കെ രണ്ടാം പിണറായി സർക്കാർ കൊണ്ടുവന്ന ആദ്യ ബില്ല് തന്നെ ഭരണഘടനാ വിരുദ്ധ മാണെന്ന് ഇന്ന് നിയമസഭയിൽ ചൂണ്ടിക്കാട്ടി. ഒരേ വിഷയത്തിൽ രണ്ട് നിയമവും രണ്ട് ശിക്ഷയും നിർദ്ദേശിക്കപ്പെട്ടാൽ ഏത് നിയമപ്രകാരം കേസ് എടുക്കും? ഏത് നിയമത്തിലെ ശിക്ഷ വിധിക്കും? ഇതാണ് പ്രായോഗികമായി ഉണ്ടാകുന്ന പ്രശ്നം എന്നതും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ വൈരുദ്ധ്യം ഉണ്ടെങ്കിലും നിയമം കൊണ്ടുവരാം എന്ന് പറഞ്ഞുകൊണ്ട് സ്പീക്കർ ബില്ലിന് അനുമതി നൽകുകയാണ് ഉണ്ടായത്. ആദ്യ ഇടപെടൽ നല്ല ഒരനുഭവമായിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10