Logo
Fri, Jun 26, 2026 • 01:26 PM
LIVE TV
Watch

No business videos available

No Middle East videos available

സാംസ്‌കാരിക പരിപാടികൾ നടത്താൻ അനുവാദം നല്‍കി കേന്ദ്രം ; മാർഗനിർദ്ദേശം പുറത്തിറക്കി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
October 15, 2020
1 min read Updated: June 09, 2026
SHARE:
SAVE: Login to save

സാംസ്‌കാരിക പരിപാടികൾ നടത്താൻ അനുവാദം നല്‍കി കേന്ദ്രം ; മാർഗനിർദ്ദേശം പുറത്തിറക്കി
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാൻ അനുവാദം. സംസ്ഥാനങ്ങളിലെ സാഹചര്യം അനുസരിച്ച് അനുവാദം നല്‍കാനുള്ള അധികാരം അതത് സർക്കാരുകൾക്കാണ്. പരിപാടിക്ക് എത്തുന്ന കലാകാരന്മാർ കൊവിഡില്ലെന്ന പരിശോധനാ ഫലം കാണിക്കണം. മാസ്കോ ഫെയ്സ് ഷീൽഡോ നിർബന്ധമായും ധരിക്കണം. വേദിയും സദസും പരിപാടിക്ക് മുൻപ് അണുവിമുക്തമാക്കണം. പരിപാടി നടക്കുന്ന ഓഡിറ്റോറിയങ്ങളിൽ പരമാവധി 200 പേർക്ക് മാത്രമാണ് പ്രവേശനാനുവാദം ഉണ്ടാകുക. തുറസായ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികള്‍ക്ക് ആറടി അകലം വിട്ട് മാത്രമേ കാണികളെ ഇരുത്താവൂ എന്നും കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാർഗനിർദ്ദേശത്തിൽ പറയുന്നു. എല്ലാ സന്ദർശകർക്കും പ്രവേശന കവാടത്തിൽ തെർമൽ സ്ക്രീനിങ് നടത്തണം. ലക്ഷണം ഇല്ലാത്തവർക്ക് മാത്രമേ പ്രവേശനം നൽകാവൂ. ക്യൂ നിൽക്കാൻ ഇടം കൃത്യമായി മാർക്ക് ചെയ്യണം. പരിപാടി കഴിഞ്ഞാൽ സന്ദർശകർ വരിയായി മടങ്ങുന്നതിന് അവസരം ഉണ്ടാവണം. പ്രവേശന കവാടത്തിലും പുറത്തേക്കുള്ള വഴിയിലും നിർബന്ധമായും സാനിറ്റൈസർ കരുതണം. ഉപയോഗിച്ച മാസ്കുകൾ ഉപേക്ഷിക്കുന്നതിന് വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കണം. തുപ്പുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തണം. ജീവനക്കാർക്ക് സംഘാടകർ പരിശീലനം നൽകണം. ഗ്രീൻ റൂമുകളുടെ ഉപയോഗം പരമാവധി കുറയ്ക്കണം. മേക്കപ്പും വസ്ത്രധാരണവും വീടുകളിൽ തന്നെ ചെയ്യാൻ ശ്രമിക്കണം. പരിപാടി അവതരിപ്പിക്കുന്നവർക്ക് വേണ്ടിയുള്ള ശുചിമുറികൾ വൃത്തിയുള്ളതായിരിക്കണം. ലഘു ഭക്ഷണശാലകളിൽ ആൾക്കൂട്ടം പാടില്ല. അകലം പാലിക്കണം. ഓഡിറ്റോറിയത്തിന് അകത്ത് ഭക്ഷണവും പാനീയവും അനുവദിക്കരുത്. ടിക്കറ്റിന് ഡിജിറ്റൽ മാർഗങ്ങൾ പരമാവധി പ്രോത്സാഹിപ്പിക്കണം. ഉപഭോക്താക്കളെ ബന്ധപ്പെടേണ്ട നമ്പർ ശേഖരിക്കണം തുടങ്ങിയ മാർഗനിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10