Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് തെരഞ്ഞെടുപ്പിനെ നേരിട്ട് വന്ന ഒരൊറ്റ മുസ്ലിം എംപി പോലും ലോക്സഭയിൽ ഇല്ലെന്ന് ശശി തരൂർ

കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് തെരഞ്ഞെടുപ്പിനെ നേരിട്ട് വന്ന ഒരൊറ്റ മുസ്ലിം എംപി പോലും  ലോക്സഭയിൽ ഇല്ലെന്ന് ശശി തരൂർ
മുസ്ലിം സമുദായത്തിൽ നിന്ന് തെരഞ്ഞെടുപ്പിലൂടെ വിജയിച്ചു വന്ന ഒരൊറ്റ എം പി പോലും ലോക്സഭയിൽ ബിജെപിക്ക് ഇല്ലെന്ന് ശശി തരൂർ എം പി. വയനാട് മുസ്ലിം ഓർഫനേജ് പ്രസിഡന്‍റ് ജമാൽ സാഹിബിനെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് ലോക്സഭയിൽ തെരഞ്ഞെടുപ്പിനെ നേരിട്ട് വന്ന ഒരൊറ്റ മുസ്ലിം എംപി പോലും ഇല്ലെന്ന് ശശി തരൂർ എം പി പറഞ്ഞു. ഇത് ചരിത്രത്തിലാദ്യമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. മോദിയെ വിമർശിച്ചാൽ പാക്കിസ്ഥാനിലെയ്ക്ക് പോകണം എന്ന് പറയുന്നത് നമ്മൾ അംഗീകരിച്ചു കൊടുക്കരുത്. അവസാന ശ്വാസം വരെ നമ്മൾ ഭരതത്തിൽ തന്നെ ജീവിക്കും. രാജ്യം യുവാക്കളുടെതാണ്. രാജ്യത്ത് 65 % ത്തിൽ അധികം ജനങ്ങൾ 35 വയസിൽ താഴെയുള്ള യുവാക്കളാണ്. യുവാക്കൾ അവരുടെ അവകാശങ്ങളും ഉത്തരവാദിത്വവും തിരിച്ചറിയണമെന്നുംശശി തരൂർ പറഞ്ഞു.വയനാട് മുസ്ലിം ഓർഫനേജ് പ്രസിഡന്റ് ജമാൽ സാഹിബിനെ ആദരിക്കുന്ന ചടങ്ങിലാണ് ശശി തരൂർ ഇക്കാര്യം പറഞ്ഞത്.പരിപാടിയിൽ എംപിമാരായ .പി കെ കുഞ്ഞാലികുട്ടി , കനിമൊഴി പി വി അബ്ദുൽ വഹാബ് തുടങ്ങിയവരും ഒപ്പം പാണക്കാട്‌സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും, സുമ മജീദും പങ്കെടുത്തു.   https://youtu.be/87dvjENOjqw

Related articles

See all
Latest News

അധ്യാപക ദിനത്തില്‍ ആശംസകള്‍ നേർന്ന് രാഹുല്‍ ഗാന്ധി

Latest News

വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ റോഡ് വികസനത്തിനായി 22.64 കോടി രൂപ അനുവദിച്ചു ; നടപടി രാഹു...

Latest News

വയനാട്ടിൽ യൂത്ത് കോൺഗ്രസ് നേതാവിനു നേർക്ക് ഡിവൈഎഫ്ഐ അക്രമം; വീട്ടിൽ നിന്നും വിളിച്ചിറക്കി...

Latest News

വയനാടിന് വീണ്ടും രാഹുല്‍ ഗാന്ധിയുടെ കൈത്താങ്ങ്; മണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തങ്ങൾക...

Save your stories

Sign in